കൂരാച്ചുണ്ടിൽ സ്വതന്ത്രനെതിരേ കേരള കോൺഗ്രസ് ജില്ലാ നേതൃത്വം
കൂരാച്ചുണ്ട്: കേരള കോൺഗ്രസ് പാർട്ടി പ്രതിനിധിയായ കൂരാപ്പള്ളി ജെയിംസിനെ കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പാർട്ടി ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിക്കുന്നത് ജില്ലാ നേതൃത്വം വിലക്കി. യുഡിഎഫ് മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാൽ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം മരവിപ്പിക്കുകയും ചെയ്തതായി കേരള കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡൻ്റ് പി.എം. ജോർജ് അറി യിച്ചു. സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജെയിംസ് പത്രിക നൽ കിയത്.

Comments
Post a Comment