ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം ബസ് ജീവനക്കാരെ ചെമ്പ്രയിൽ വച്ച് സാമൂഹിക വിരുദ്ധർ ആക്രമിച്ചു
ചക്കിട്ടപാറ/ കൂരാച്ചുണ്ട് : ഇന്നലെ രാത്രി ചെമ്പ്ര അങ്ങാടിയിൽ വച്ച് സമൂഹിക വിരുദ്ധർ ചക്കിട്ടപാറ - പിറവം ബസ് ജീവനക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട് . പരിക്കേറ്റ ബസ് ജീവനക്കാർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആണ്. അക്രമിയെ പെരുവണ്ണാമൂഴി പോലീസ് പിടികൂടി. ആക്രമിക്കാൻ ഉള്ള കാരണം അറിവായിട്ടില്ല.
ജീവനക്കാർ ഇല്ലാത്തതിനാൽ ഇന്ന് ബസ് സർവ്വീസ് നടത്തിയില്ല.
ദിവസങ്ങൾക്ക് മുമ്പ് ചക്കിട്ടപാറയിൽ വച്ച് നിർത്തിയിട്ട ബസിൽ സാമൂഹിക വിരുദ്ധർ നാശനഷ്ടം വരുത്തിയിരുന്നു

Comments
Post a Comment