ഒരേവാർഡിൽ സഹോദരങ്ങൾ അങ്കത്തട്ടിൽ; കെട്ടിവെക്കാനുള്ള പണംനൽകി മക്കളെ ചേർത്തുപിടിച്ച് ഉമ്മ.

 


 കൊടുവള്ളി:  മക്കൾ ഒരേ വാർഡിൽ എതിരാളികളായി തിരഞ്ഞെടുപ്പിൽ മത്സരിക്കുക, ഒരു മാതാവി നെ സംബന്ധിച്ച് ഹൃദയം പിടയും. മത്സരിക്കുന്നത് പ്രിയപ്പെട്ട മക്കളാണ്. ആരുടെ പക്ഷത്തും നിൽക്കാനാവില്ല. കിഴക്കോത്ത് എളേറ്റിൽ വട്ടോളിയിലെ ഇമ്പിച്ചി ആയിഷ രണ്ടുമ ക്കളെയും ഒരുപോ ലെ ചേർത്തുപിടി ച്ചു. രണ്ടുപേർക്കും കെട്ടിവെക്കാനുള്ള കാശും നൽകി. രാ ഷ്ട്രീയം മാത്രമാണ് തങ്ങളെ ഇരുപക്ഷ ത്ത് നിർത്തുന്നത് എന്ന മനസ്സോടെ ഇരുവരും ഒരുമിച്ച് അതേറ്റുവാങ്ങി.

കിഴക്കോത്ത് പഞ്ചായത്തിലെ രണ്ടാംവാർഡായ ചെറ്റക്കടവിൽ യു ഡിഎഫിന്റെയും എൽഡിഎഫിന്റെ യും സ്ഥാനാർഥിക ളായാണ് ഇമ്പിച്ചി ആയിഷയുടെ മക്കൾ മത്സരിക്കുന്നത്. ജ്യേഷ്ഠൻ ഇസ്ഹാഖ് യുഡി എഫിനും, അയ്യൂബ് എൽഡിഎഫിനും വേണ്ടി ആദ്യമായി പഞ്ചാ യത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടുകയാണ്. കഴിഞ്ഞതവണ മത്സരിച്ച് വിജയിച്ച ഭാര്യക്കു പിന്നാലെ മെമ്പറാവാനുള്ള തയ്യാറെടു പ്പിലാണ് ഇസ്ഹാഖ്. ഇദ്ദേഹത്തിൻ്റെ ഭാര്യ റസീന പൂക്കോട് പഞ്ചാ യത്തിലെ ഒന്നാംവാർഡിലെ മെമ്പറായിരുന്നു. റസീന ഇത്തവണ മത്സരരംഗത്തില്ല. പാർട്ടിയുടെ നിർബന്ധത്തിന് വഴങ്ങി രണ്ടു പേരും പരസ്പരം മത്സരിക്കാൻ നിർബന്ധിതരാവുകയായിരുന്നെന്ന് കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം പ്രസിഡന്റുകൂടിയായ ഇസ്ഹാ ഖ് പൂക്കോട് പറഞ്ഞു. രണ്ടുപാർട്ടികളിൽ പ്രവർത്തിക്കുന്നത് കു ടുംബബന്ധങ്ങൾക്ക് ഒരുതരത്തിലും പോറലേൽപ്പിക്കില്ലെന്നും ഇസ്ഹാഖ് പറയുന്നു.

തിരഞ്ഞെടുപ്പിൽ ഒരാൾക്കു മാത്രമേ വിജയിക്കാൻ കഴിയുകയു ള്ളൂ, എന്നാൽ ആര് ജയിച്ചാലും കുടുംബത്തിൽനിന്ന് ഒരു പഞ്ചാ യത്ത് മെമ്പർ ഇത്തവണയും ഉണ്ടാകുമെന്ന സന്തോഷത്തിലാണ് ഉമ്മ ഇമ്പിച്ചി ആയിഷ. അധ്യാപകനായിരുന്ന ഇസ്‌ഹാഖ് കുന്ദമംഗ ലം എയുപി സ്കൂളിൽനിന്നുമാണ് വിരമിച്ചത്. പിഡബ്ല്യുഡി ഇലക്ട്രി ക്കൽ സെക്ഷൻ വിഭാഗത്തിൽനിന്ന് അസിസ്റ്റൻ്റ് എൻജിനിയറായാ ണ് അയ്യൂബ് വിരമിച്ചത്.

ഇസ്ഹാഖിനും അയ്യൂബിനും അഞ്ചുസഹോദരിമാരാണുള്ള ത്. ഇതിൽ മൂത്തസഹോദരിയുടെ മകൻ ജയ്‌സൽ നെരോത്ത് 'നാ ട്ടുകാരേ, പ്രിയ വോട്ടർമാരെ, ൻ്റെ മാമൻമാരെ നിങ്ങൾ ജയിപ്പിക്കണേ..'എന്ന പാട്ടുമായി രംഗത്തുണ്ട്. അമ്മാവൻമാർക്കുവേണ്ടി വോ ട്ടഭ്യർഥിച്ചുകൊണ്ട് ജയ്‌സൽ തന്നെയാണ് പാട്ടെഴുതിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി