പുരോഹിതരുടെ പൗരോഹിത്യ ജൂബിലി; കൃതജ്ഞതാ ബലി അർപ്പിച്ച് ചെമ്പനോട ഇടവക
പെരുവണ്ണാമൂഴി: ചെമ്പനോട സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവകക്കാരായ മൂന്ന് പുരോഹി തരുടെ പൗരോഹിത്യ ജൂബിലി ഇന്നലെ ആഘോഷിച്ചു
ഫാ.തോമസ് തേരകം 1975 ഡി സംബർ 19ന് മാർ ജേക്കബ് തൂ ങ്കുഴിയിൽ നിന്നാണ് പൗരോഹി ത്യം സ്വീകരിച്ചത്. വൈദികനായിരിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ,സാമൂഹിക, മാധ്യമ രംഗങ്ങളിലും അഭിഭാഷകവൃത്തിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മാനന്തവാടി രൂ പത കോർപറേറ്റ് മാനേജർ, ലീ ഗൽ എയ്‌ഡ് സെന്റർ സ്‌ഥാപക ഡയറക്‌ടർ, ജുവനൈൽ ജസ്‌റ്റി സ് ബോർഡ് മെംബർ, പിഡബ്ല്യൂ സി ചെയർമാൻ, ആദിവാസികൾ നേരിടുന്ന മനുഷ്യാവകാശ ലം ഘനങ്ങളെക്കുറിച്ച് പഠിച്ച് പിഎ ച്ച്ഡി എന്നീ രംഗങ്ങളിൽ പ്രവർ ത്തിച്ചിട്ടുണ്ട്. പുത്തേട്ടുപടവിൽ ചെറിയാൻ - മേരി ദമ്പതികളുടെ മകനായ ഫാ.ജോസ് പുത്തേട്ടുപ ടവിൽ കുണ്ടുതോട് പി.ടി ചാ ക്കോ മെമ്മോറിയൽ ഹൈസ്‌കൂൾ അധ്യാപകനാണ്.
പനയ്ക്കൽ ജേക്കബ് -മേരി ദമ്പതികളുടെ മകനായ ഫാ. ബെന്നി പനയ്ക്കൽ മാനന്തവാടി രൂപതയിലെ കാരക്കമല ഇടവക വികാരിയാണ്.
സുവർണ ജൂബിലി ആഘോഷിക്കുന്ന ഫാ. തോമസ് തേരകത്തിൻ്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പണം ന ടന്നു. രജത ജൂബിലി ആഘോ ഷിക്കുന്ന ഫാ.ജോസ് പുത്തേട്ട്പടവിൽ, ഫാ.ബെന്നി പനക്കൽ എന്നിവരോടൊപ്പം ഫാ.ജോൺ സൺ പാഴുക്കുന്നേൽ, ഫാ.ജോ ർജ് തേരകം എന്നിവർ സഹകാ ർമികത്വം വഹിച്ചു. ഫാ.ജോൺ സൺ പാഴുക്കുന്നേൽ വചന സ ന്ദേശം നൽകി. ദിവ്യബലിക്കു ശേഷം ഇടവക വികാരി ഫാ. ഡൊമിനിക് മുട്ടത്തു കുടിയിൽ, സജി കാപ്പിൽ എന്നിവർ ആശം സാ പ്രസംഗം നടത്തി.

Comments
Post a Comment