നാടിന് തീരാ നോവായി യൂറോപ്പിൽ മരണപ്പെട്ട മനീഷ് ഇലവുങ്കിലിന് നാളെ കൂരാച്ചുണ്ട് മലയോരം വിട നൽകും
കൂരാച്ചുണ്ട്: ടാക്സി ഡ്രൈവറായും , പിന്നീട് ബസ്റ്റാന്റിന് അടുത്ത് പച്ചക്കറി കടയുമായി നിന്നിരുന്ന മനീഷ് നിഷ്കളങ്ക പുഞ്ചിരി സമ്മാനിച്ചു തീരാ നോവായി മടങ്ങുന്നു. ജീവിത ലക്ഷ്യം തേടിയുള്ള യാത്രയിൽ തളർന്നു വീണപ്പോൾ ഒരു കുടുംബത്തിന്റെ പ്രതീക്ഷയും അത്താണിയുമാണ് നഷ്ട്ടമായത്. മരണമെന്ന യഥാർത്ഥ്യത്തിന് മുന്നിൽ പലപ്പോഴും പകച്ചു നില്ക്കാൻ മാത്രമേ നമ്മുക്ക് കഴിയു .
പാരഡൈസ് ഫ്രൂട്ട് ഷോപ്പിലും കൂരാച്ചുണ്ട് ബസ് സ്റ്റാൻഡിലെ മരിയ കൂൾബാറിലും മനീഷ് ഉണ്ടാകുമായിരുന്നു. കൂരാച്ചുണ്ട് അങ്ങാടിയിൽ വരുന്നവർക്ക് മനീഷ് സുപരിചിതനായ ചെറുപ്പക്കാരൻ ആയിരുന്നു. അപ്രതീക്ഷിതമായി ഉള്ള മനീഷിൻ്റെ വിടവാങ്ങൽ നാട്ടുകാരെ ദുഖത്തിലാഴ്ത്തി.
കൂരാച്ചുണ്ട് അങ്ങാടിയിൽ എവിടെയോ നിന്ന് നല്ലോരു ചിരി സമ്മാനിച്ച , ഓടി വന്ന് എല്ലാവരോടും കുശലം പറഞ്ഞിരുന്ന മനീഷ് കണ്ണുനനയ്പ്പിച്ചാണ് യാത്രയാകുന്നത് !

Comments
Post a Comment