തദ്ദേശതിരഞ്ഞെടുപ്പ്; കൂരാച്ചുണ്ടിൽ സ്ഥാനാർഥിനിർണയം മുന്നോട്ട്..
കൂരാച്ചുണ്ട്: തിരഞ്ഞെടുപ്പുപ്രഖ്യാപനം നീണ്ടതോടെ കൂരാച്ചുണ്ടിൽ സ്ഥാ നാർഥിനിർണയത്തിൽ തിടുക്കം കാട്ടാതെ മുന്നണികൾ. യുഡിഎ ഫ് ഘടകകക്ഷികൾ തമ്മിലുള്ള സീ റ്റുവിഭജനം ദിവസങ്ങൾക്കുമുൻ പ് പൂർത്തിയായിരുന്നു. കോൺഗ്ര സ് പത്തുസീറ്റിലും മുസ്ലിംലീഗ് നാലുസീറ്റിലുമാണ് മത്സരിക്കാൻ ധാ രണയായത്. കേരള കോൺഗ്രസ് സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിൽ സീറ്റുനൽകിയിട്ടില്ല.
കോൺഗ്രസിന്റെ പത്തുസീറ്റിൽ ഒൻപതുസീറ്റിലും വാർഡ് കമ്മിറ്റി കൾകൂടി സ്ഥാനാർഥിയെ തീരുമാ നിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ മുഴു വൻ വാർഡിലും സ്ഥാനാർഥിനിർ ണയം കോൺഗ്രസ് പൂർത്തിയാ ക്കുമെങ്കിലും പ്രഖ്യാപനം തൊട്ടടു ത്ത ദിവസങ്ങളിലാവാനാണ് സാ ധ്യത. അതിനിടെ, കോൺഗ്രസിൽ സീറ്റുപ്രതീക്ഷിച്ച് ലഭിക്കാതിരുന്നവർ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാ നൊരുങ്ങുന്നതായും സൂചനയുണ്ട്. മുസ്ലിംലീഗ് മത്സരിക്കുന്ന നാലുസീറ്റിൽ മൂന്നെണ്ണത്തിലും ഏകദേശധാരണയിലെത്തിയതായാണ് വിവരം. എന്നാൽ, കഴിഞ്ഞ മുപ്പതുവർഷത്തിലധികമാ യി പഞ്ചായത്തംഗമായിരുന്ന മുതിർന്ന മുസ്ലിംലീഗ് നേതാവ് ഒ.കെ. അമ്മദ് വീണ്ടും മത്സരിക്കാൻ സന്നദ്ധതയറിയി ച്ചതോടെ ഒരുവാർഡിൽ സ്ഥാനാർ ഥിനിർണയചർച്ചകൾ പൂർത്തിയാ വാതെ നിൽക്കുകയാണ്. മുസ്‌ലിംലീ ഗ് പാർട്ടിയുടെ സർക്കുലർ പ്രകാരം തുടർച്ചയായി മൂന്നുതവണ പഞ്ചാ യത്തംഗമായിരുന്നവർക്ക് മത്സരി ക്കാൻ നിയന്ത്രണമേർപ്പെടുത്തിയ 4 താണ് ഒരുവിഭാഗം പ്രവർത്തകർ ഉയർത്തിക്കാട്ടുന്നത്.
എൽഡിഎഫ് മുന്നണിയും സീ റ്റുധാരണ സംബന്ധിച്ച് അന്തിമധാ രണയിൽ എത്തിയിട്ടില്ല. സിപിഎം പത്തുസീറ്റിലും കേരള കോൺഗ്രസ് (എം) നാലുസീറ്റിലും മത്സരിക്കാൻ ധാരണയായതായാണ് സൂചന. ചി ലസീറ്റിൽ പൊതു സ്വതന്ത്രരെ പരി ഗണിക്കാനും നീക്കമുണ്ട്. എൽഡി എഫ് ഘടകകക്ഷിയായ സിപിഐ സീറ്റ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. സാ ധ്യമാകുന്ന സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ച് ക്തി തെളിയിക്കാനാണ് ബിജെപി ശ്ര മിക്കുന്നത്.

Comments
Post a Comment