ചക്കിട്ടപാറ പഞ്ചായത്തിലെ കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കി
ചക്കിട്ടപാറ: കാട്ടുപന്നികളുടെ വിളയാട്ടം കാരണം പൊറുതി മുട്ടി യ ചക്കിട്ടപാറ പഞ്ചായത്ത് മേഖ ലയിലെ കർഷകർക്ക് ആശ്വസി ക്കാം. ജനവാസ കേന്ദ്രത്തിലിറ ങ്ങി ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉന്മൂ ലനം ചെയ്യുന്നതിന് അംഗീകാര മുള്ള എം പാനൽ ഷൂട്ടർമാരായ കെ.ടി. ഏബ്രഹാം കുരിശുംമൂട്ടി ൽ, ജോർജ് മാത്യു മുങ്ങാമാക്കൽ, ഇ.വി. ടോമി ഇടച്ചേരിയിൽ എന്നി വരെ ചുമതലപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് സെക്രട്ടറി ഇ.പി.സ ജിത് കുമാർ ഇന്നലെ ഉത്തരവിറ ക്കി. പുതിയ ഭരണസമിതി അധി കാരത്തിൽ വരുന്നതു വരെയാ ണ് ഈ ഉത്തരവിന് പ്രാബല്യം.
സംസ്ഥാനത്തെ പ്രസിഡൻ്റു മാർക്ക് നൽകിയിട്ടുള്ള ഈ അ ധികാരം പ്രത്യേക സാഹചര്യ ത്തിൽ പ്രസിഡന്റിൽനിന്ന് മാറ്റിസെക്രട്ടറിക്ക് നൽകിയത് ചക്കി ട്ടപാറ പഞ്ചായത്തിൽ മാത്രമാ ണ്. കൃഷിയിടത്തിലിറങ്ങുന്ന വ ന്യമൃഗങ്ങളെ വെടിവച്ചു കൊല്ലു മെന്ന ഐതിഹാസികമായ തീ രുമാനം ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി കൈക്കൊള്ളുക യുണ്ടായി. കാർഷിക മേഖലയി ൽ വലിയ ഉണർവുണ്ടാക്കിയ പ്ര ഖ്യാപനമായിരുന്നിത്. ഇതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈ ഫ് വാർഡന്റെ ഉത്തരവ് പ്രകാരം പ്രസിഡന്റിൽ നിക്ഷിപ്തമായി രുന്ന ഹോണററി ലൈഫ് വാർ ഡന്റെ അധികാരം എടുത്ത് മാ റ്റി പഞ്ചായത്ത് സെക്രട്ടറിക്ക് ന ൽകി 08-04-2025 ന് ഉത്തരവായി. ഇതിനുശേഷം ഏഴ് മാസം പിന്നി ട്ടെങ്കിലും കാട്ടുപന്നികളെ ഉന്മു ലനം ചെയ്യുന്നതിന് നടപടി ഉ ണ്ടായില്ല.
വന്യജീവി ആക്രമണ ലഘുക രണ തീവ്രയജ്ഞ പരിപാടിയു ടെ ഭാഗമായി പഞ്ചായത്തിലെ അഞ്ഞൂറോളം കർഷകർ വന്യ മൃഗ ശല്യത്തിനറുതി വരുത്തണ മെന്നാവശ്യപ്പെട്ട് വനം വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഏറ്റ വും കൂടുതൽ പരാതി എത്തിയ ത് കാട്ടുപന്നി ആക്രമണത്തെ അ ടിസ്ഥാനമാക്കിയാണ്. അപേക്ഷ കളിൽമേൽ വനം വകുപ്പ് കർഷ കർക്ക് മറുപടി നൽകുകയുണ്ടാ യി. കാട്ടുപന്നി കൃഷി നശിപ്പിക്കു ന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കുന്നതിന് ചക്കിട്ടപാറ പ ഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് ന ൽകിയിട്ടുണ്ടെന്ന് ലഭിച്ച മറുപടി യിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കി ലും നടപടി ഉണ്ടാകാത്തതിൽ ക ർഷക ജനത പ്രതിഷേധത്തിലാ യിരുന്നു.
പ്രശ്നം സംബന്ധിച്ച് ദീപിക പത്രവും വാർത്ത നൽകിയിരുന്നു. ഇ തോടെ നടപടിക്ക് വേഗതയേറി. തുടർന്ന് ചക്കിട്ടപാറ പഞ്ചായ ത്ത് സെക്രട്ടറി ഉത്തരവിറക്കി പെരുവണ്ണാമൂഴി വനം ഉദ്യോഗ സ്ഥർക്ക് ഇന്നലെ നൽകി. ഇ തോടെ കേരളത്തിൽ ഒരു പഞ്ചാ യത്ത് സെക്രട്ടറി ആദ്യമായി ഹോണററി ലൈഫ് വാർഡൻ അധികാരം പ്രായോഗികമാക്കു ന്നതിൻ്റെ ക്രെഡിറ്റ് ചക്കിട്ടപാറ സ്വന്തമാക്കി.

Comments
Post a Comment