അധികൃതർ തിരിഞ്ഞു നോക്കിയില്ല ; അപകടകരമായ രീതിയിലുള്ള കുഴികൾ അടച്ച് കൂരാച്ചുണ്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ

 


കൂരാച്ചുണ്ട് : കല്ലാനോട് - കൂരാച്ചുണ്ട് പ്രധാന പാതയിലെ അപകടകരമായ കുഴികൾ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താൽക്കാലികമായി അടച്ചു. തിരക്കേറിയ പാതയിലെ കുഴി അടയ്ക്കാൻ ബന്ധപ്പെട്ടവർ തയാറായിരുന്നില്ല. ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നുവെങ്കിലും പരിഹാരം കണ്ടിരുന്നില്ല.


പാതയുടെ മധ്യഭാഗത്തെ കുഴി മഴവെള്ളം വീണ് അടഞ്ഞാൽ വാഹനങ്ങൾക്കു കാണാനും കഴിയുമായിരുന്നില്ല.ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണു കഴിഞ്ഞ ദിവസം അപകടവും ഉണ്ടായി. ഈ സാഹചര്യത്തിലാണു കുഴി താൽക്കാലികമായി അടയ്ക്കാൻ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, അനീഷ്.ടി.എൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തികുന്നേൽ, ഷാരോൺ ചാലിക്കോട്ടയിൽ എന്നിവർ നേതൃത്വം നൽകി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം സിമിലി ബിജു, പത്താം വാർഡ്‌ യുഡിഎഫ് സ്ഥാനാർഥി ബിജു കടലശേരി, കുര്യൻ ചെമ്പനാനി, ബിജു താന്നിക്കൽ എന്നിവർ പങ്കാളികളായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി