പേരാമ്പ്രയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വധഭീഷണി

 


പേരാമ്പ്ര: പേരാമ്പ്ര ചെറുവണ്ണൂർ 13 വാർഡ് സ്ഥാനാർത്ഥി കാപ്പാം കുഴി നന്ദന് നേരയാണ് അജ്ഞാതരുടെ വധ ഭീഷണി. സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ കാണില്ല എന്നായിരുന്നു ഭീഷണി. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. എന്നാൽ ഭീഷണിക്കു ഒന്നും താൻ വഴങ്ങില്ലെന്നും ഉറച്ച തീരുമാനം  ആയി മത്സരിക്കാൻ മുന്നോട്ടു തന്നെ പോകുക തന്നെ ചെയ്യുമെന്നും നന്ദൻ അറിയിച്ചു 


ഒരു പാർട്ടിക്ക് എതിരെ അല്ല , സാധാരണക്കാരൻ ആയത് കൊണ്ട് ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കണം എന്ന് ആഗ്രഹത്തിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു . അതിന് എതിരെ വിവിധ പാർട്ടിയിൽ നിന്ന് എതിർപ്പ് ഉണ്ടായിരുന്നു .ഇന്നലെ ബൈക്കിൽ വന്നു രണ്ട്അ ജ്ഞാതർ ഭീഷണിപ്പെടുത്തി സംസാരിക്കുകയായിരുന്നു. സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ കാണില്ല എന്നും , കുടുംബത്തെ അനാഥമാക്കും എന്നും എന്നായിരുന്നു വന്നവർ ഭീഷണി ഉയർത്തി സംസാരിച്ചത് എന്ന് നന്ദൻ വ്യക്തമാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി