കൂരാച്ചുണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും യൂത്ത്കോൺഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായ ജോസ്ബിൻ തൂനാട്ട് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.
കൂരാച്ചുണ്ട്: "തിരഞ്ഞെടുപ്പിന് പോസ്റ്റർ ഒട്ടിക്കാനും , അങ്ങാടിയിൽ പ്രകടനം വിളിക്കാനും ഇതര രാഷ്ട്രീയകാരന്റെ വെറുപ്പ് വാങ്ങാനും അല്ലാതെ എന്ത് രാഷ്ട്രീയമാണ് കൂരാച്ചുണ്ടിൽ കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്ന സാധാരണക്കാരന് കിട്ടുന്നത്.സ്വന്തം വാർഡിൽ പോലും പുതു പണക്കാരന്റെ കീശയുടെ വലുപ്പത്തിൽ മാറ്റിനിർത്തപ്പെടാനും നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അയിത്തം കല്പ്പിക്കാനും."
"ആശങ്ങൾ തിരിച്ചു പറയാനില്ലാത്തപ്പോൾ കമ്യൂണിസ്റ്റ് ബന്ധം പറഞ്ഞ് ചാപ്പ കുത്താനും അല്ലാതെ എന്തിന് കഴിയും തന്ന അധികാരത്തിന്റെ കടപ്പാടുകൾ അവശേഷിക്കാതെ അത് തിരികെ നല്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റായി ജീവിക്കുന്ന ഒരു അമ്മയുടെ മകനായി ജീവിക്കുമ്പോഴും നല്ലൊരു കോൺഗ്രസുക്കാരനായി തന്നെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. 14 വർഷത്തെ കൂരാച്ചുണ്ടിലെ കോൺഗ്രസ് രാഷ്ട്രീയം എന്നെ അടയാളപ്പെടുത്തിയ പ്രസ്ഥാനമാണ്. പക്ഷേ കാലം കഴിയും തോറും കൂരാച്ചുണ്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ആശയത്തിനും പ്രത്യശാസ്ത്രത്തിനും യാതൊരു വിലയുമില്ലെന്നു തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു. ചില വ്യക്തികളിലേയ്ക്കോ ഒരു കൂട്ടം ആളുകളിലേയ്ക്കോ കുടുംബങ്ങളിലേയ്ക്കോ പാർട്ടി ഒതുങ്ങി പോകുമ്പോൾ ആ ഒതുങ്ങി പോകലിന്റെ പുറകെ പോകാൻ താത്പര്യമില്ല. ഞാൻ പറഞ്ഞത് സഹപ്രവർത്തകർക്ക് ഇനിയും ബോധ്യമാകുന്നില്ലങ്കിൽ എൻ്റെ ചിന്തയുടെ പ്രശ്നമാകാം. എന്റെ ചിന്തകളാണല്ലോ എന്നെ നയിക്കുന്നത് " ജോസ്‌ബിൻ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു
സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തണമെന്ന് ഒരു ചൊല്ലുണ്ട് സ്വരം കുറച്ചു മോശമായി പോയങ്കിലും ഇപ്പോൾ പൂർണ്ണമായും പാട്ട് നിർത്തുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതു കൊണ്ട് എന്ന ക്യാപ്സൂൾ ഇറക്കിയിട്ടും കാര്യമില്ലെന്നും സ്വാതന്ത്രമായി ചിന്തിക്കാനും നാടിന്റെ പുരോഗതിയുടെ ഭാഗമാകാനും ഒറ്റയ്ക്കു നിന്നാലും കഴിയുമല്ലോയെന്നും ഇനിയും നിരവധി ആളുകൾ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുമെന്നും ജോസ്ബിൻ തൂനാട്ട് കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു.


Comments
Post a Comment