തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ ഭയന്ന് വീടിനുമുകളിൽ നിന്ന് ചാടി, മധ്യവയസ്കന് പരിക്ക്.

 


തൊട്ടിൽപ്പാലത്ത് മുച്ചീട്ട് കളിക്കിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ വീടിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ മധ്യവയസ്ക്‌കൻ്റെ കാൽ ഒടിഞ്ഞു. കക്കട്ട് നരിപ്പറ്റ സ്വദേശി സുരേഷി(50) നാണ് കാലിന് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.

ബുധനാഴ്ച്ച രാത്രി നരിക്കാട്ടേരിയിലാണ് സംഭവം. നരിക്കാട്ടേരി സ്വദേശി തിരുവങ്ങോത്ത് ബാബുവിൻ് വീട്ടിൽ പണം വച്ച് മുച്ചിട്ട് കളി നടക്കുന്നതായ വിവരത്തത്തുടർന്ന് പോലീസ് എത്തിയപ്പോൾ രക്ഷപ്പെടാനായി സുരേഷ് വീടിൻ്റെ മുകൾ നിലയിൽ നിന്ന് താഴെക്ക് എടുത്ത് ചാടുകയായിരുന്നു. 

സാരമായി പരിക്കേറ്റ സുരേഷിനെ ആദ്യം തൊട്ടിൽപ്പാലത്തെയും പിന്നീട് തലശേരിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുച്ചീട്ട് കളിയിൽ ഏർപ്പെട്ട വീട്ടുടമ സുരേഷ്, കക്കം വെള്ളി സ്വദേശി അഷ്റഫ്, മൊകേരി സ്വദേശി ബാബുരാജ്, എടച്ചേരി സ്വദേശി കുമാരൻ, തൊട്ടിപ്പാലം സ്വദേശി മൊയ്തു. വട്ടോളി സ്വദേശി ശ്രീനിവാസൻ എന്നിവർക്കെതിരേ പോലീസ് കേസ് എടുത്തു. പ്രതികളിൽ നിന്ന് 21000 ത്തിൽ പരം രൂപ പോലീസ് പിടികൂടി. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി