നരിനടയിൽ മുള്ളൻപന്നി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്
ചക്കിട്ടപ്പാറ: നരിനടയിൽ നിന്നും ഇന്നലെ പുലർച്ചെ ചക്കിട്ടപാറയ്ക്ക് പോവുകയായിരുന്ന നരിനട സ്വദേശി തയ്യുള്ളതിൽ ജീജോ(54) യ്ക്കാണ് ഗുരുതരപരിക്കുകൾ പറ്റിയത്... അപകടത്തിൻ്റെ ആഘാതത്തിൽ സ്കൂട്ടർ പാടെ തകർന്നു..
ഗൾഫിൽനിന്നു വരുന്ന ആളെ കൂട്ടാൻ ചക്കിട്ടപാറയിലുള്ള ഒരു വീട്ടിലേ ക്ക് കാർ എടുക്കാനായി പോകുന്നതി നിടയിലായിരുന്നു അപകടം. സമയം ക ഴിഞ്ഞും എത്താത്തതിനാൽ ജിജോയെ വീട്ടുകാർ വിളിച്ചപ്പോഴാണ് അപകട വി വരം അറിഞ്ഞത്. ഇവർ സ്ഥലത്ത് എത്തിയപ്പോഴാണ് ദേഹമാസകലം പരിക്കേ രക്തത്തിൽ കുളിച്ചു പാതയോരത്ത്ജീജോ കിടക്കുന്നതാണ് കണ്ടത്.
ആദ്യം ചക്കിട്ടപാറയിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് പേരാ സ്രയിലെ സഹകരണ ആശുപത്രിയി ലും പ്രവേശിപ്പിച്ചു. ജീജോയെ അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്..
അടിക്കടിയുണ്ടാവുന്ന വന്യമൃഗശല്യം മൂലം ചക്കിട്ടപാറയുടെ വിവിധ മേഖലകളിൽ കർഷകരുടെ കൃഷി നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണി ആയി തുടരുന്നു.. ഏതാനും ദിവസം മുൻപ് ആണ് മുൻവാർഡ് മെമ്പറെ പന്നി ആക്രമിച്ചത്..
കാട്ടിൽ നിന്നും ഇറങ്ങുന്ന മൃഗങ്ങളെ എല്ലാം വെടിവയ്ക്കുമെന്ന് പറഞ്ഞ പ്രസിഡണ്ട് ന്റെ പഞ്ചായത്തിൽ ആണ് ഈ സംഭവം...

Comments
Post a Comment