ജലജീവൻ ; പെരുവണ്ണാമൂഴിയിൽ ജലശുദ്ധീകരണശാലയൊരുങ്ങി
ചക്കിട്ടപാറ: ജലജീവൻ പദ്ധതിയിൽ ജില്ലയിലെ 18 പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാനായി പെരുവണ്ണാമൂഴിയിൽ നിർമിക്കുന്ന പുതിയ ജലശുദ്ധീകരണശാലയുടെ സിവിൽ പ്രവൃത്തികൾ പൂർത്തിയായി. 100 ദശലക്ഷം ലി റ്റർ വെള്ളം സംഭരിക്കാൻ ശേഷി യുള്ളതാണ് പുതിയ പ്ലാന്റ്. ഇലക്ട്രോ, മെക്കാനിക്കൽ വർക്ക് 80 ശതമാനം നടന്നു. ഇൻസ്ട്രുമെന്റേഷൻ പ്രവൃത്തികൾ 60 ശതമാനവും കഴിഞ്ഞിട്ടുണ്ട്. പ്ലാന്റ് ഇൻ ടേക്ക്, പവർസ്റ്റേഷൻ, ജലസംഭരണി, വിതരണ ലൈൻ, ഗ്രാവിറ്റി മെയിൻ, സ്ഥലത്തേക്കുള്ള ഇൻ ണൽ റോഡുകൾ തുടങ്ങി പ്ലാന്റിന്റെ അനുബന്ധകാര്യങ്ങൾ ക്കെല്ലാമായി 320 കോടി രൂപയു ടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 2023 ജൂണിലാണ് പ്രവൃത്തി തുട ങ്ങിയത്. 2026 മേയ് മാസത്തോ ടെ പദ്ധതി പൂർത്തീകരിച്ച് ജലവി തരണം തുടങ്ങാനാണ് ലക്ഷ്യം. മി ഡ്‌ലാൻഡ് എൻജിനിയറിങ് കമ്പ നിയാണ് കരാറുകാർ.
പെരുവണ്ണാമൂഴി ഡാം റിസർ വോയറിന് സമീപമാണ് ജലശു ദ്ധീകരണശാല നിർമിക്കുന്നത്. ജപ്പാൻ കുടിവെള്ളപദ്ധതിയു ടെ, പ്രതിദിനം 174 ദശലക്ഷം ലി റ്റർ സംഭരണശേഷിയുള്ള ജലശു ദ്ധീകരണശാല നേരത്തേത്തന്നെ പെരുവണ്ണാമൂഴി ഡാം റിസർവോ യറിന് സമീപമുണ്ട്. ഇതിനോടു ചേർന്നാണ് പുതിയ പ്ലാന്റും നിർ മിച്ചത്. ഡാം റിസർവോയറിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനാണ് പ്ലാൻ്റ്. വെള്ളം പമ്പുചെയ്യുന്നതിനുള്ള ഫ്ലോട്ടിങ് ഇൻടേക്ക് സ്ട്രക്‌ചറിൽ പമ്പ്സെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി 60 ശത മാനമായി. വൈദ്യുതി ലഭിക്കുന്ന തിന് കെഎസ്ഇബിയിൽ അപേ ക്ഷ നൽകിക്കഴിഞ്ഞു.
15 പഞ്ചായത്തുകളിലേക്കു ള്ള 95 കിലോമീറ്റർ വലിയ ജല വിതരണപൈപ്പ് സ്ഥാപിക്കു ന്ന പ്രവൃത്തി 60 ശതമാനത്തോ ളം പൂർത്തീകരിച്ചു. മഴക്കാലം കഴിയുന്നതോടെ ശേഷിച്ച പൈ പ്പ്ലൈൻ പ്രവൃത്തിയും വേഗ ത്തിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിവിധയി ടങ്ങളിൽ പൊതുമരാമത്ത് റോ ഡുകൾ കുഴിച്ച് പൈപ്പിടേണ്ടതു ണ്ട്. 40 കിലോമീറ്റർ ദൂരത്തിൽ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതി ന് റോഡ് കുഴിക്കാനായി പൊതു മരാമത്ത് വകുപ്പിൽനിന്ന് അനു വാദം ലഭിക്കാനുണ്ട്. ചക്കിട്ടപ്പാറ, കായണ്ണ, നൊച്ചാട്, നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, കൂരാച്ചുണ്ട്, ഉള്ളിയേരി, ചേമഞ്ചേരി, അരിക്കു ളം, ചെങ്ങോട്ടുകാവ്, തുറയൂർ,കീഴരിയൂർ, മേപ്പയ്യൂർ, തിക്കോ ടി, അത്തോളി, മൂടാടി എന്നീ 18 പഞ്ചായത്തുകൾക്ക് പുതിയ പ്ലാ ന്റിന്റെ പ്രയോജനം ലഭ്യമാകും. ഇവിടങ്ങളിലെല്ലാമായി ജലസംഭരണി നിർമാണവും പദ്ധതിയുടെ ഭാഗമായിവരും.

Comments
Post a Comment