കുറ്റ്യാടിയിൽ അക്യുപഞ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; സംഘടക സമിതിയിലെ യുവതിക്ക് ഗുരുതര പരിക്ക്
കുറ്റ്യാടി: അക്യുപഞ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ നാട്ടുകാർ ആക്രമണം നടത്തിയ സംഭവത്തിൽ സംഘാടകർക്കു ഗുരുതരമായി പരിക്കേറ്റു. ‘അക്യുഷ് അക്യുപഞ്ചർ’ എന്ന സ്ഥാപനമാണ് ഇന്ന് രാവിലെ 9 മണിക്ക് കുറ്റ്യാടിയിൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രാവിലെ 11.30ഓടെ എത്തിച്ചേരുകയായിരുന്നു. നേരത്തെ അക്യുപഞ്ചർ ചികിത്സയ്ക്ക് ശേഷം ഒരു യുവതി മരിച്ച സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയും ക്യാമ്പ് നടക്കുന്നതിനെതിരെ പ്രക്ഷോഭം ഉയരുകയും ചെയ്തിരുന്നു.
മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരിക്കേറ്റവർ ആരോപിക്കുന്നത്. അക്രമത്തിൽ ക്യാമ്പ് സംഘടിപ്പിച്ച ഫെമിന എന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. കൈക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment