ചക്കിട്ടപാറയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിൽ എൽഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാ പിച്ചു. ആകെയുള്ള 16 സീറ്റിൽ സിപിഎം 13 സീറ്റിൽ മത്സരി ക്കും. സിപിഐ, ആർജെഡി, കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഓരോ സീറ്റുവീതമുണ്ട്. ആർജെഡി ആറാം വാർഡിലും സിപിഐ പത്തി ലും കേരള കോൺഗ്രസ് 11-ലുമാണ് മത്സരിക്കുക. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലുംമുൻ സ്ഥിരം സമിതി അധ്യക്ഷൻ E M ശ്രീജിത്തും ഇത്തവണ മത്സരരംഗത്തില്ല.
സിപിഎം മുൻ ജില്ലാപഞ്ചാ യത്തംഗം സുജാത മനക്കലും സിപിഎം ലോക്കൽ സെക്രട്ട റിമാരായ പി.സി. സുരാജനുംഎ.ജി. ഭാസ്കരനും മത്സരിക്കു ന്നുണ്ട്.
എൽഡിഎഫ് തിരഞ്ഞെടു പ്പ് കൺവെൻഷൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.കെ. സജീഷ് ഉദ്ഘാ ടനം നിർവഹിച്ചു. പള്ളുരു ത്തി ജോസഫ് അധ്യക്ഷനാ യി. എൻ.പി. ബാബു, കെ. സുനിൽ, ബേബി കപ്പുകാട്ടിൽ ബിജു ചെറുവത്തൂർ, കെ.പി. പ്രേംരാജ്, പി.എം. ജോസഫ്, ഷിജാ ശശി, പി.പി. രഘുനാ ഥ്, പി.പി. വിശ്വൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വും നടന്നു. :
1 - സ്വാതി മിഥുൻ (സിപിഎം),
2-മിനി സിബിച്ചൻ (സിപിഎം),
3 -ലിബു കെ. തോമസ് (സിപിഎം).
4- അൽഫോൻസ (സിപിഎം),
5 -പി. സി. സുരാജൻ (സിപിഎം),
6.- വർഗീസ് കൊലത്തുവീട്ടിൽ (ആർജെഡി),
7 -ബിന്ദു വത്സൻ (സിപിഎം),
8 -കെ. കെ. ഷീബ (സിപിഎം),
9 -ബിന്ദു സജി (സിപിഎം),
10 -വി.കെ. വത്സ (സിപിഐ),
11. ബോബി ഓസ്റ്റിൻ (കേരള കോൺഗ്രസ് (എം),
12- നിത ഹരിലാൽ (സിപിഎം),
18 -എൻ.എ. ജലീൽ (സിപിഎം സ്വതന്ത്രൻ),
14 -സുലൈ മാൻ പ്ലാക്കൽ (സിപിഎം),
15 -സുജാത മനയ്ക്കൽ (സിപിഎം),
16 -എ.ജി. ഭാസ്കരൻ (സിപിഎം).

Comments
Post a Comment