കരികണ്ടൻപാറയിൽ ബസിനടിയിൽപ്പെട്ടു കൂരാച്ചുണ്ട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു.
കൂരാച്ചുണ്ട്: കരികണ്ടൻ പാറയിൽ ബസിനടിയിൽപ്പെട്ടു ബൈക്ക് യാത്രികൻ മരിച്ചു. ഇന്നുച്ചക്ക് രണ്ടരയോടെയാണ് കരികണ്ടൻ പാറയിലായിരുന്നു സംഭവം. കൂരാച്ചുണ്ട് കരികണ്ടൻ പാറ സ്വദേശി പുളിഞ്ഞോലക്കുന്നുമ്മൽ സുരേഷ് (55)ആണ് മരിച്ചത്.
പേരാമ്പ്രയിൽ നിന്നും കായണ്ണ വഴി കൂരാച്ചുണ്ടിലേക്ക് പോകുന്ന പി കെ ബസിനടിയിലേക്ക് കായണ്ണക്ക് ബൈക്കിൽ പോകുവായിരുന്ന സുരേഷ് തെന്നി വീണു അകപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കുറച്ചു കാലമായി മൊട്ടന്ത ഗവൺമെൻ്റ് ആശുപത്രിക് സമീപം താമസിച്ചു വരികയാണ്'' ബസ്സിന്റെ പിൻ ചക്രം ദേഹത്തുകൂടെ കയറിയിങ്ങിയ സുരേഷിനെ പേരാമ്പ്ര EMS ആശുപത്രിയിലെത്തിമെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോൺട്രാക്‌ട് ജോലികൾ ഏറ്റെടുത്ത് നടത്തുന്നയാളാണ് സുരേഷ്.
പിതാവ്; ചെക്കോട്ടി.
മാതാവ്: നാരായണി.
ഭാര്യ: യശോദ(ശോഭ).
മക്കൾ: സുഭാഷ്, സുധീഷ് ( രണ്ടു പേരും കൂരാച്ചുണ്ടിലെ ടാക്സി ഡ്രൈവർമാരാണ്)
മരുമകൾ: സജിത.

Comments
Post a Comment