പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
ഗിരീഷ് കോമച്ചങ്കണ്ടി @ ചക്കിട്ടപാറ പഞ്ചായത്ത് 11-)o വാർഡ് യുഡിഎഫ് സ്ഥാനാർഥി
ചക്കിട്ടപാറ : പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മുഖം. സാധാരണക്കാരിൽ സാധാരണക്കാരനായ ചക്കിട്ടപാറയിലെ കോൺഗ്രസുകാരൻ. സാധാരണക്കാരന്റെ ഏതു പ്രശ്നത്തിനും ഏത് സമയത്തും ഓടിയെത്തുന്ന യുവ നേതാവ്.ചക്കിട്ടപാറയിലെ സാമൂഹിക, സാംസ്കാരിക, ആതുര ശുശ്രൂഷ രംഗത്ത് സജീവമായ ഇടപെടലുകൾ.
ചക്കിട്ടപാറ കേന്ദ്രീകരിച്ചുള്ള ചാരിറ്റി സംഘടനകളുടെയും ക്ലബ്ബുകളുടെയും മുൻനിരയിൽ പ്രവർത്തിക്കുന്നവൻ. അന്നന്നു വേണ്ട ആഹാരത്തിനായി വിയർക്കുന്ന തൊഴിലാളികൾക്ക് ഒപ്പം നിൽക്കുകയും ഒരു തൊഴിലാളിയായി ജീവിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരൻ. നിപ്പാ കാലത്ത് ചക്കിട്ടപാറയിൽ കർമ്മനിരതൻ പ്രളയ ദുരന്ത കാലത്ത് വിവിധ സംഘടനകളും ആയി സഹകരിച്ച് നിലമ്പൂർ വയനാട് തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി ഏർപ്പെട്ടവൻ. ജന്മംകൊണ്ട് പതിനൊന്നാം വാർഡ്കാരൻ.
ഗിരീഷ് പറയുന്നു 👇🏻👇🏻👇🏻👇🏻👇🏻👇🏻
"ചക്കിട്ടപാറയുടെ വികസനം ആണ് എൻ്റെ ലക്ഷ്യം. ജനങ്ങളുടെ ഏതു ആവശ്യത്തിനും ഞാൻ കൂടെ ഉണ്ടാകും. ചക്കിട്ടപാറ പഞ്ചായത്തിൽ നടപ്പിലാക്കാൻ പറ്റുന്ന കാര്യങ്ങൾക്ക് ഞാൻ വാക്ക് നൽകിയാൽ അതു ചെയ്തിരിക്കും. പാഴ് വാക്ക് നൽകി ആരെയും പറ്റിക്കുന്നത് എൻ്റെ സ്വഭാവം അല്ല. സാധാരണക്കാരൻ ആയി ജീവിക്കുന്നത് കൊണ്ട് ചക്കിട്ടപാറ യിലെ സാധാരണക്കാരുടെ പ്രശ്നങൾ എനിക്ക് മനസ്സിലക്കാൻ കഴിയും. നിങ്ങൾ നൽകുന്ന ഓരോ വോട്ടുകളും മൂല്യം ഉള്ളതാണ്, നിങ്ങളുടെ പ്രശ്നങ്ങളിൽ ഞാൻ നിങ്ങളെ തേടിയെത്തും ജന ജീവിതത്തിൽ നേരിനൊപ്പം നന്മയ്ക്കൊപ്പം നിൽക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്"

Comments
Post a Comment