ചക്കിട്ടപാറ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനകീയരും പൊതുസമ്മതരുമായ പുതുമുഖങ്ങളെയും അണിനിരത്തി യുഡിഎഫ് പ്രചാരണ ചൂടിലേക്ക്
ചക്കിട്ടപാറ : ഇത്തവണത്തെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പുതുമുഖങ്ങൾക്കാണ് വളരെയേറെ പ്രാധാന്യം നൽകിയിരിക്കുന്നത് വിവിധ വാർഡുകളിലെ സാധാരണ പ്രവർത്തകരും പൊതുജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകൾ അഭിപ്രായപ്രകടനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് വിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളെ യുഡിഎഫ് അണിനിരത്തിയിരിക്കുന്നത്.. സാധാരണഗതിയിൽ കോൺഗ്രസിലും യുഡിഎഫിലും ഉണ്ടാകുന്ന അസ്വാരസങ്ങളോ വിമത ശല്യമോ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയാണ് സ്ഥാനാർത്ഥി നിർണയം കടന്നുപോയത്.. കോൺഗ്രസിന്റെയും യുഡിഎഫിലെയും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾനടത്തിയത്.. അതിൽ കോൺഗ്രസ്‌മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരിയുടെ കൃത്യവും ശക്തവുമായ ഇടപെടൽ എടുത്ത് പറയേണ്ടത് തന്നെയാണ്..
ചക്കിട്ടപാറ പഞ്ചായത്തിലെ സാധാരണക്കാരും ജനകീയരുമായ നിരവധി പുതുമുഖങ്ങൾ ലിസ്റ്റിൽ ഇടം നേടി.
വിവിധങ്ങളായ മേഖലകളിൽ പ്രവർത്തന നിരതരും പൊതുസമ്മതരുമായ വനിതകൾ യുവാക്കൾ എന്നിവരുടെ നീണ്ടനിര ഈ സ്ഥാനാർഥി പട്ടികയിൽ കാണാൻ സാധിക്കും. കഴിഞ്ഞ 20 വർഷമായി ഇടതുപക്ഷം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് വികസന കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്നു. ചക്കിട്ടപാറ സ്വദേശികളായ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരും കഴിഞ്ഞ 9 വർഷക്കാലം കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരും ചക്കിട്ടപാറ പഞ്ചായത്തിന് വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. പദ്ധതി നിർവഹണത്തിൽ തൊട്ടടുത്ത് കിടക്കുന്ന പഞ്ചായത്തുകളെക്കാളും പിന്നിലാണ് ചക്കിട്ടപാറ പഞ്ചായത്ത്.
മാത്രവുമല്ല സമീപകാലത്ത് രൂക്ഷമായ വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് മലയോര കർഷകരുടെ കൃഷി നശിപ്പിക്കുന്നതിന് പുറമെ തങ്ങളുടെ ജീവന് പോലും ഭീഷണി ആയിത്തുടങ്ങി.. അതിന് പരിഹാരമായി വനംവകുപ്പ് നിർദേശിച്ച ഹാങ്ങിങ് ഫെൻസിങ് എന്ന വാഗ്ദാനം ഇടയ്ക്കിടയ്ക്ക് “നിർമാണ ഉത്ഘാടനം” എന്ന പേരിൽ നാടകം നടത്തി ജനങ്ങളെ വിഡ്ഢികൾ ആക്കുകയാണ്.. പഞ്ചായത്തുപ്രസിഡന്റ്‌ഒരു പടികൂടെ കടന്ന് കാടിന് വെളിയിൽ ഇറങ്ങുന്ന മൃഗങ്ങളെ വെടി വയ്ക്കും എന്ന പ്രഖ്യാപനവും നടത്തി.. വെടിയും ഇല്ല പുകയും ഇല്ല എന്ന അവസ്ഥ മാത്രം..
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പടല പിണക്കങ്ങളും ചക്കിട്ട പാറയിൽ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരവും മറച്ചുവയ്ക്കാൻ യുഡിഎഫിൽ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ ആണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇത്തരത്തിലുള്ള എല്ലാ ദുഷ്പ്രചാരണങ്ങളെയും തകർത്തെറിഞ്ഞു കൊണ്ട് ചക്കിട്ടപാറയിലെ പൊതുജനത്തെ അണിനിരത്തി ഭരണം തിരിച്ചു പിടിക്കാം എന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ആ കണക്കുകൂട്ടലിനെ ശരിവെക്കുന്നതാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥികൾ പൊതുസമ്മതരും ജനകീയരുമായ സ്ഥാനാർത്ഥികൾ യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നു. ചക്കിട്ടപാറയിലെ ജനങ്ങൾ ഈ സ്ഥാനാർത്ഥികളെ ജന മനസ്സുകളിൽ സ്വീകരിച്ചിരിക്കുന്നു എന്ന് യുഡിഎഫ് അവകാശപ്പെടുന്നു. ഇലക്ഷന് നാളുകൾക്ക് മുമ്പേ വാർഡ് തല പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു ചക്കിട്ടപാറയിൽ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനം, വോട്ടേഴ്സ് ലിസ്റ്റിൽ വലിയ രീതിയിലുള്ള തിരിമറികൾ, ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെ ലിസ്റ്റിൽ പെടുത്തുക, ഇതിനൊക്കെ എതിരെയുള്ള കോൺഗ്രസിന്റെയും യുഡിഎഫ്ന്റെയും പ്രതിഷേധങ്ങളും ഒക്കെയായി തിരഞ്ഞെടുപ്പ് രംഗത്ത് യുഡിഎഫ് ബഹുദൂരം മുന്നിലാണ്..

Comments
Post a Comment