അമ്മ മരിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ കുറിപ്പിട്ട് മകൻ ജീവനൊടുക്കി.
പയ്യോളി: അമ്മ മരിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ കുറിപ്പിട്ട് മകൻ ജീവനൊടുക്കി. പെരുമാൾപുരം കളത്തിൽ സുരേഷാണ് (55) മരിച്ചത്.
'അമ്മയുടെ കൂടെ ഞാനും പോവാ' എന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടതിന് ശേഷം റെയിൽ പാളത്തിൽ എത്തിയ സുരേഷ് ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു. ഏഴ് ദിവസങ്ങൾക്ക് മുമ്പാണ് സുരേഷിന്റെ അമ്മ മരിച്ചത്.
ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഇദ്ദേഹം ട്രെയിനിന് മുന്നിൽ ചാടി. പരേതനായ നാരായണനാണ് സുരേഷിന്റെ പിതാവ്. മടപ്പള്ളി ഗവ.കോളജിലെ പ്രൊഫസറായ ദിനേശൻ സഹോദരനാണ്.

Comments
Post a Comment