കൂരാച്ചുണ്ട്; ഓട്ടപ്പാലത്ത് കാട്ടുപന്നി ശല്യം രൂക്ഷം; വാഴകൃഷി നശിപ്പിച്ചു
കൂരാച്ചുണ്ട്: കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു. കൂരാച്ചുണ്ട് പ ഞ്ചായത്ത് അഞ്ചാം വാർഡ് ഓ ട്ടപ്പാലം മേ മേഖലയിലെ കർഷക ൻ തേനംമാക്കൽ സോണിയു ടെ വാഴകൃഷിയാണ് കാട്ടുപന്നി കൾ നശിപ്പിച്ചത്. ഒന്നരമാസം പ്രായമായ നൂറോളം നേന്ത്രവാ ഴകളാണ് നശിപ്പിച്ചത്.
വയൽ പ്രദേശമായ ഓട്ടപ്പാ ലം മേഖലയിൽ കപ്പ, വാഴ തുടങ്ങിയ കാർഷിക വിളകളാണ് കൂടുതലായും കർഷകർ കൃഷി ചെയ്യുന്നത്. വേലി കെട്ടി സംര ക്ഷിക്കുന്ന കൃഷികൾ പോലും കാട്ടുപന്നികൾ നശിപ്പിക്കുക യാണ്. കർഷകർക്ക് ഭീഷണി യായി മാറിയ കാട്ടുപന്നികളെ കൊന്നൊടുക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാ ണ് കർഷകർ ആവശ്യപ്പെടുന്ന 5.

Comments
Post a Comment