കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ സന്ദർശകർക്കായി ഭക്ഷണശാലകളില്ല

 


കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കക്കയം ഹൈഡൽ-ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക് പരിഹാരമായില്ല. മേഖലയിൽ മുൻപ് ഉണ്ടായിരുന്ന ഭക്ഷണശാലകൾ പൂട്ടിയതിനെത്തുടർന്ന് പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികൾ നേരിടുന്ന ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു

കക്കയത്തുനിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാലപോലും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹൈഡൽ ടൂറിസം കേ ന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണ ശാല നടത്തുന്നതിനായി ടെൻ ഡർ വിളിക്കാൻ വലിയതുക ഏർ പ്പെടുത്തിയത് കാരണം ടെൻഡർ വിളിക്കാൻ ആരുമെത്താറില്ല. വന്യമൃഗശല്യവും കാലാവസ്ഥാ പ്രതികൂലമായ സാഹചര്യങ്ങളി ലും ടൂറിസം കേന്ദ്രങ്ങൾ അടച്ചി ടുമ്പോഴും ടെൻഡർതുകയിൽ കുറവുവരുത്താൻ അധികൃതർ തയ്യാറാകാത്തതും ഭക്ഷണശാ ലകൾ ഏറ്റെടുക്കാൻ ആളുകൾ തയ്യാറാവാത്തതിൻ്റെ കാരണമാ യിരുന്നു.

കഴിഞ്ഞ ഏപ്രിൽ മുതൽത്തന്നെ ഭക്ഷണശാലകൾ തുറന്നുപ്രവർത്തിക്കുമെന്ന് അധി കൃതർ അറിയിച്ചിരുന്നു. അതിൻ്റെ ഭാഗമായി ഭക്ഷണശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി ഇ ടെൻഡർ വെച്ചി ട്ടുണ്ടെന്ന് ഹൈഡൽ ടൂറിസം സൈറ്റ് ഇൻ ചാർജ് അറിയിച്ചെങ്കിലും തുടർന്ന് നടപടി ഉണ്ടായില്ല. 

കിലോമീറ്ററുകൾ സഞ്ചരിച്ച് കുടുംബാംഗങ്ങളോടൊ ത്ത് സ മയം ചെലവഴിക്കാനെത്തുന്നവരിൽ പലരും കേന്ദ്രത്തിൽ എത്തി കഴിയുമ്പോഴാണ് ഈ ദുരിതത്തിൽ അകപ്പെടുന്നത്. ഇത് സന്ദർശകരിൽ ടൂറിസം കേന്ദ്രത്തോട് അവമതിപ്പ് സൃഷ്ടിക്കുന്നതായും പറയുന്നുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി