കൂരാച്ചുണ്ട് അങ്ങാടിയിലൂടെ സൂക്ഷിച്ചുനടക്കണം; ആളെ വീഴ്ത്താൻ നടപ്പാതയിൽ കെണിക്കുഴികൾ


കൂരാച്ചുണ്ട്:  ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന കൂരാച്ചുണ്ട് അങ്ങാടിയിലെ പ്രധാന റോഡിലെ നടപ്പാതയുടെ സ്ലാബ് തകർന്ന് കുഴി രൂപപ്പെട്ടതോടെ ഓവുചാൽ അപകടഭീഷണിയിൽ. സ്കൂളുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ളവർ കാൽനടയായി സഞ്ച രിക്കുന്ന പാതയിലാ ണ് അപകടാവസ്ഥ. ഒരു സ്ലാബിന്റെ അരികുപൊട്ടി നശിച്ച നി ലയിലാണ്. ആളു കൾ നടക്കുന്നതിനി ടയിൽ സ്ലാബ് തകർ ന്നുവീഴാനും സാധ്യ തയേറെയാണ്. ഇതി നിടയിൽ നടക്കുന്ന വരുടെ കാൽ അക പ്പെടാനും സാധ്യതയു ണ്ട്. സ്ലാബ് തകർന്നി ട്ട് ദിവസങ്ങളായെങ്കി ലും നന്നാക്കാൻ നടപ ടി ഉണ്ടായിട്ടില്ല. അപ കടസാധ്യത കണക്കി ലെടുത്ത് അധികൃതർ എത്രയുംവേഗത്തിൽ പരിഹാരം കാണണ മെന്നാണ് ആവശ്യമു യരുന്നത് 



ബാലുശ്ശേരി-കൂരാ ച്ചുണ്ട് റോഡ് ജങ്ഷ നിലെ ഓവുചാലിന് സ്ലാബില്ലാത്തത് കാൽനടയാത്രക്കാർക്ക് ഭീഷണിയാ കുന്നു. അങ്ങാടിയിലെ ഏറ്റവും തിരക്കേറിയ ഭാഗത്ത് ഓവുചാലിന് സ്ലാബില്ലാത്തതുകാരണം വലിയ വാഹ നങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിക്കാൻപോലും ഇടമില്ലാത്ത അവസ്ഥയാണ്. ഓവു ചാലും പരിസരവും കാടുമൂടിയതിനാൽ കുഴി പരിച യമില്ലാത്തവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനും സാധ്യതയുണ്ട്. കൂരാച്ചുണ്ട് സെൻ്റ് തോമസ് എൽ.പി. യു.പി സ്കൂളുകൾ, മദ്രസ, അങ്കണവാടികൾ എന്നിവിട ങ്ങളിലേക്കുള്ള വിദ്യാർഥികൾ ദിവസേന കടന്നുപോ കുന്ന പാതയാണിത്. ഓവുചാലിന് സ്ലാബിട്ട് അപകടസാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാ മത്ത് വകുപ്പിന് പരാതി നൽകാനുള്ള ഒരുക്കത്തിലാ ണ് നാട്ടുകാർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി