ചക്കിട്ടപാറയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ടിപ്പർ ലോറി പെരുവണ്ണാമൂഴി അണക്കെട്ട് ജലാശയത്തിലേക്ക് മറിഞ്ഞു


 

ചക്കിട്ടപാറ: നിയന്ത്രണം വിട്ട് ടിപ്പർ ലോറി റിസർവോയറിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ സജിത്ത് അൽഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ   ചക്കിട്ടപാറ അണ്ണക്കുട്ടൻ ചാലിലാണു് സംഭവം. ജലജീവൻ പൈപ്പ് സ്ഥാപിച്ച റോഡ് ഭാഗം കോൺക്രീറ്റ് ചെയ്ത് അടക്കുന്ന പണി ഇവിടെ നടക്കുന്നുണ്ട്. ഇതിനുള്ള സാമഗ്രികൾ ഇറക്കിയ ശേഷം വീതി കുറഞ്ഞ റോഡിലൂടെ മടങ്ങിയ ലോറിയാണു് അപകടത്തിൽ പെട്ടത്. വാഹനത്തിൻ്റെ ഒരു വശത്തെ ചക്രം പുറത്തേക്ക് തെന്നി മാറിയതോടെയാണ് മറിഞ്ഞ് കുറ്റ്യാടി ജലസേചന പദ്ധതിയുടെ  റിസർവോയർ ജലാശയത്തിൽ പതിച്ചത്.  ലോറിയുടെ ചില്ലുകൾ തകർന്നതിനാൽ ആയഞ്ചേരിക്കാരനായ ഡ്രൈവർക്ക് പരിക്കേൽക്കാതെ  രക്ഷപെടാൻ കഴിഞ്ഞു. പിന്നീട് റിക്കവറി വാഹനമെത്തിച്ച് ലോറി കരക്ക് കയറ്റി. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി