പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
ജിതേഷ് മുതുകാട് @ ചക്കിട്ടപാറ പഞ്ചായത്ത് 6-)o വാർഡ് യുഡിഎഫ് സ്ഥാനാർഥി
ചക്കിട്ടപാറ : ജിതേഷ് മുതുകാട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ വാർഡ് ആറിൽ നിന്നും ജനവിധി തേടുന്നു രാഷ്ട്രീയത്തിനും അപ്പുറം ജനങ്ങളെ മനസ്സിലാക്കുന്ന ജനങ്ങൾ മനസ്സിലാക്കിയ ജനനായകൻ ചക്കിട്ട പാറയിലെ കോൺഗ്രസിന്റെ മുഖങ്ങളിൽ തിളങ്ങി നിൽക്കുന്ന യുവ നേതാവ് ജനകീയത മുഖമുദ്ര ആക്കിയ കർമ്മ പോരാളി കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു ആദ്യ ഇലക്ഷൻ ജിതേഷ് പരാജപെട്ടുവെങ്കിലും ഇടക്കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ പേരാമ്പ്ര ബ്ലോക്ക് മെമ്പറായി വൻ വിജയം കൈവരിക്കുകയും ചെയ്തു. പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ഒക്കെ തന്നെയും വിജയ വഴിയിൽ തനിക്ക് കിട്ടിയ വാർഡുകളിൽ ജനത്തെ ഒപ്പം ചേർത്ത് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഒരാളായി മാറി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും നിത്യ രോഗികളെയും സംരക്ഷിക്കാൻ.. സംഘടനയ്ക്ക് രൂപം നൽകി പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിപ്പ കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ എന്നിവയിൽ മുന്നിട്ടിറങ്ങി ചക്കിട്ട പാറയിലെ സാംസ്കാരിക രംഗത്ത് രാഷ്ട്രീയത്തിനപ്പുറം പൊതുജനങ്ങളെ കൂട്ടുപിടിച്ച് സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നു മികച്ച പ്രാസംഗികൻ മികച്ച സംഘാടകർ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്ത് ചക്കിട്ടപാറയുടെ യുവമുഖം അഴിമതിക്കും സ്വജന പക്ഷപാതത്തിലും ഭരണകൂടത്തിന്റെ എതിരെ വിരൽചൂണ്ടി സംസാരിക്കുന്ന പോരാളി ചക്കിട്ടപ്പാറയിലെ മലയോര കർഷകരുടെ പ്രശ്നത്തിൽ കർഷകർക്കൊപ്പം നിന്ന് പോരാട്ടത്തിനായി തെരുവീഥികളിലേക്ക് ഇറങ്ങി പട്ടയ പ്രശ്നം. വന്യജീവി ആക്രമണ പ്രശ്നങ്ങൾ മലയോരത്തിന് കരിനിഴലായി നിൽക്കുന്ന വിവിധ മനുഷ്യത്വരഹിത നിയമങ്ങൾക്കെതിരെ പോരാട്ടത്തിനിറങ്ങി ജനങ്ങളുടെ ഹൃദയം അറിയുന്ന ജനകീയനായ യുവ നേതാവ് കർഷകരെയും കർഷക തൊഴിലാളികളെയും നിരാലംബരായ ജനവിഭാഗങ്ങളെയും നിത്യ രോഗികളെയും കേൾക്കുവാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന സഹായ അസ്തങ്ങൾ നീട്ടുന്നവരുടെ മുന്നിലേക്ക് താങ്ങായി മാറുന്ന ജനകീയ മുഖമുള്ള ജിതേഷ് മുതുകാട്.
ജിതേഷ് പറയുന്നു 👇🏻👇🏻👇🏻👇🏻👇🏻👇🏻
"ഞാൻ ജനിച്ചതും വളർന്നതും ജീവിക്കുന്നതും ഒരു സാധാരണക്കാരനാണ് അതുകൊണ്ടുതന്നെ എനിക്ക് ചുറ്റുമുള്ള സാധാരണക്കാരുടെയും കർഷകരുടെയും കർഷക തൊഴിലാളികളെയും പ്രശ്നങ്ങൾ എന്റേത് കൂടിയാണ് ഞാൻ അവരെ ചേർത്തുപിടിക്കും കാരണം അവർ എന്റെ പ്രിയപ്പെട്ടവരാണ് അതിൽ രാഷ്ട്രീയം കലർത്താൻ ഞാൻ ശ്രമിക്കാറില്ല എന്റെ കുടുംബാംഗങ്ങളാണ് അവർ നീറുന്ന ഹൃദയങ്ങൾക്ക് ചെവി കൊടുക്കുക അവരുടെ പ്രശ്നങ്ങളെ ഉൾക്കൊള്ളുക അതിന് എന്നാൽ കഴിയും വിധം പരിഹാരം ഉണ്ടാക്കുക ഇതുവഴി ഒരു നാടും ഒരു മനുഷ്യനും വികസനത്തിന്റെ വെള്ളിവെളിച്ചം അനുഭവിക്കുക. വികസന മുരടിപ്പിലും സ്വജനപക്ഷവാദത്തിലും അഴിമതിയിലും മുങ്ങി നിൽക്കുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് ജനകീയമാക്കാൻ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് പുതിയ തലമുറയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതോടൊപ്പം ഈ നാട്ടിലെ കർഷകരെയും കർഷക തൊഴിലാളികളെയും സാധാരണക്കാരെയും പാവപ്പെട്ടവരെയും കൂടെ ഞാൻ എന്നും ഉണ്ടാകും"

Comments
Post a Comment