കൂരാച്ചുണ്ടിൽ എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
കൂരാച്ചുണ്ട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിൻ്റെ വരണാധികാരിയായി ചുമത ലയുള്ള താമരശേരി താലൂക്ക്സപ്ലൈ ഓഫീസർ സി. സന്തോഷ്മുമ്പാകെയാണ് നാമനിർദ്ദേശപ ത്രികൾ നൽകിയത്. എൽഡിഎ ഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രർ ഉൾപ്പെടെ ആകെ 18 പേരാണ് പത്രിക നൽകിയത്. എൽ ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയു ടെ നേത്യത്വത്തിൽ സ്ഥാനാർഥി കളെ അണിനിരത്തി പ്രകടന ത്തോടു കൂടിയാണ് പ്രവർത്തകർ പത്രികകൾ നൽകാൻ പഞ്ചായത്തിലെത്തിയത്. നേതാക്കളായ വി.ജെ. സണ്ണി, ജോസഫ് വെട്ടുകല്ലേൽ, എ.സി. ഗോപി, കെ. ജെ. തോമസ്, ബേബി പൂവത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
ആകെ പഞ്ചായത്തിലുള്ള 14 വാർഡുകളിൽ 9 എണ്ണത്തിൽ സിപിഐഎം നാലെണ്ണത്തിൽ കേരള കോൺഗ്രസ് (M) ഒരു സീറ്റിൽ സ്വതന്ത്രനെ പിന്തുണക്കും. വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളതെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.
1.സീന പ്രകാശ് വാഴുന്നോർവയലിൽ
2.ആൻസമ്മ എൻ.ജെ വടക്കേപ്പാറ
3.വിൽസൺ മംഗലത്ത് പുത്തൻപുരയിൽ
4.അഡ്വ:വി.കെ.ഹസീന
5.പ്രബീഷ് തളിയോത്ത്
6.ഗീതു എം.എസ് മണിക്കുന്നുമ്മൽ
7.ജെയ്‌സി ആൻ്റപ്പൻ പള്ളിപ്പാമ്പിൽ
8.മേബിൾ റിജോ ചിറ്റക്കാട്ടുകുഴിയിൽ
9.സണ്ണി കോട്ടയിൽ ( സ്വതന്ത്രൻ)
10.രാഘവൻ എം.ടി മൂലത്ത് താഴെ
11.സിനി ഷിജോ തട്ടാറുകുന്നേൽ
12.ജലീൽ കുന്നുംപുറത്ത്
13.എൻ.കെകുഞ്ഞമ്മദ്
14. ഷീബ ഷാജി തൂങ്കുഴിയിൽ

Comments
Post a Comment