പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
ജോസ് ചെറുവള്ളിയിൽ @ ചക്കിട്ടപാറ പഞ്ചായത്ത് 09-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ചെറുവള്ളി. ലാളിത്യവും ഹൃദ്യമായ പെരുമാറ്റത്തിലൂടെയും വാർഡിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് കൈവച്ച മേഖലകളിൽ എല്ലാം തന്നെ നേട്ടങ്ങൾ സ്വന്തമാക്കി മലയോരത്തെ കർഷകർക്കും സാധാരണക്കാർക്കും തൊഴിലാളികൾക്കും പൊതു സമ്മതൻ ആദ്യമായാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. മലയോരത്തെ വന്യജീവി അക്രമത്തിന് ഇരയാകുന്ന കർഷകരുടെ നീതിക്കായി തെരുവിലിറങ്ങി തനിക്ക് ചുറ്റുമുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കുന്നതിലും ആതുര ശുശ്രൂഷ രംഗത്തും മികച്ച ഇടപെടലുകൾ നടത്തി മികച്ച സംഘാടകൻ നേതൃപാടവം. റബർ കർഷകരുടെയും വയോജനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ അർഹരായ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ അധികൃതരുടെ കയ്യിൽ നിന്നും വാങ്ങി കൊടുക്കുന്നതിൽ ചെറുവള്ളി ജോസ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ജോസ് ചേട്ടൻ എന്ന് നാട്ടുകാർ വിളിക്കുന്ന ചെറുവള്ളി ജോസ് ഒമ്പതാം വാർഡിലെ നാട്യങ്ങൾ ഇല്ലാത്ത നാട്ടുകാരുടെ പ്രിയ നേതാവ് എല്ലാ മനുഷ്യരെയും ഒരേപോലെ കാണുന്നു കർഷകരെയും കർഷക തൊഴിലാളികളെയും മറ്റ് ഇതര തൊഴിലാളികളെയും ചേർത്തുപിടിക്കുന്ന ജോസ് ചേട്ടൻ ഒരു ഇടത്തരം കച്ചവടക്കാരനാണ് ഒമ്പതാം വാർഡിലെ ജനങ്ങളുടെ മനസ്സിൽ ചെറുവള്ളി ജോസ് സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഒമ്പതാം വാർഡിനെ വികസന വഴിയെ മുന്നോട്ട് നയിക്കാനും ജനാധിപത്യ വിരുദ്ധ നിലപാടും അഴിമതിയും നിറഞ്ഞ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ഈ ഭരണസമിതിയെ അധികാരത്തിൽ നിന്നും പുറത്താക്കി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ജനകീയ ഭരണസമിതിയെ അധികാരത്തിൽ എത്തിക്കണം.
ജോസ് ചെറുവള്ളിയിൽ പറയുന്നു👇🏻👇🏻👇🏻👇🏻
"ജനങ്ങളുടെ ഏത് ആവശ്യത്തിനും അവർക്കൊപ്പം ഞാനുണ്ടാകും. ഒരു സാധാരണക്കാരനായി എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു പിടിക്കുന്നതിനോടൊപ്പം പുതിയ തലമുറയിലെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിലും അവരുടെ ആവശ്യങ്ങളിൽ ഒരാളായി ഞാനുമുണ്ടാകും. കർഷകരും കർഷക തൊഴിലാളികളും കാർഷികേതര തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരും തിങ്ങി നിറഞ്ഞുനിൽക്കുന്ന എന്റെ വാർഡിലെ ആളുകളുടെ ഏതു പ്രശ്നത്തിനും നിങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകും. വർദ്ധിച്ചു വരുന്ന വന്യ മൃഗ ശല്യത്തിനെതിരെ എന്നാൽ കഴിയുന്ന വിധം പരിഹാരം കാണാൻ ഞാൻ ഉണ്ടാകും"

Comments
Post a Comment