കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ഓർഡറിട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട്
കൂരാച്ചുണ്ട്: ജനവാസ മേഖലയിലിറങ്ങി കൃഷി നാശം വരുത്തുകയും മനുഷ്യന്റെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന കാട്ട് പന്നികളെ വെടിവെച്ച് കൊല്ലാൻ ഓർഡറിട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്. മലയോര കാർഷിക മേഖലയായ കൂരാച്ചുണ്ട് ദേശക്കാർക്ക് ഏറെ അആശ്വാസകരമായ ഓർഡറിലാണ് പ്രസിഡണ്ട് ഇന്നലെ ഒപ്പ് വെച്ചത്. എം പാനൽ ഷൂട്ടേഴ്സ് പാനലിലേക്ക് അപേക്ഷ ക്ഷണിച്ച പ്രകാരം ലഭിച്ച രണ്ട് പേരെയാണ് ദൗത്യം നിറവേറ്റുവാനായി നിയോഗിച്ചിട്ടുള്ളത്. ജോസ്‌ബിൻ സി ജോൺ, അബ്രഹാം കടുകമ്മാക്കൽ എന്നിവരാണ് പഞ്ചായത്തിന്റെ നിർദ്ദേശം ലഭിച്ചതായി അറിയിച്ചത്. മുമ്പ് അബ്രഹാം കുരിശും മൂട്ടിൽ എന്നയാൾക്കും ഷൂട്ടേഴ്സ് ലൈസൻസ് നൽകിയിരുന്നു. നാളേറെയായുള്ള കർഷകരുടെ പരാതികൾക്കുള്ള പരിഹാരമാണ് പ്രസിഡണ്ടിന്റെ പുതിയ നിർദ്ദേശമെന്ന് നാട്ടിലെ കർഷകർ ആശ്വസിക്കുന്നു. സർക്കാർ അനുവദിച്ചിട്ടുള്ള ഹോണററി ലൈഫ് വാർഡൻ്റെ അധികാരം ഉപയോഗിച്ചതാണ് പഞ്ചായത്ത് പ്രസിഡണ്ട് മേൽപ്പറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Comments
Post a Comment