പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
കോടേരി മൊയ്തീൻ @ ചക്കിട്ടപാറ പഞ്ചായത്ത് 13-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് സ്ഥാനാർഥി കോടേരി മൊയ്തീൻ കെഎസ്‌യു പൊതുപ്രവർത്തനത്തിലേക്ക് നടന്നു. കോൺഗ്രസിന്റെ ജനകീയ മുഖം നിറഞ്ഞ നേതാവ്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനോടൊപ്പം വേദനകളിൽ സഹജീവികളെ ചേർത്തുപിടിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ ശാന്തി പാലിയേറ്റീവ് കെയറിന്റെ കമ്മിറ്റി അംഗവും കേരള വ്യാപാര വ്യവസായ ഏകോപന സമിതിയുടെ ചെമ്പ്ര യൂണിറ്റ് പ്രസിഡണ്ടും ജില്ലാ കമ്മിറ്റി പ്രവർത്തിക്കുന്നു. തനിക്ക് ചുറ്റുമുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ ഏതു പ്രശ്നത്തിലും മൊയ്തീ തന്റെ പ്രശ്നമായി ഏറ്റെടുത്ത് ഇടപെടലുകൾ നടത്തിവരുന്നു. നേതൃത്വ പാടവം, സംഘടനാ മികവ് പൊതുജന സമ്മതൻ തീർത്തും ദാരിദ്ര്യത്തിന്റെ ചുറ്റുപാടുകളിൽ ജനിച്ച് വളർന്ന മൊയ്തീ തനിക്ക് ചുറ്റുമുള്ള സാമൂഹികപരമായും സാമ്പത്തികപരമായും മറ്റ് പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവരെ ചേർത്തുപിടിക്കുന്നതിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്നു.
കോടേരി മൊയ്തീൻ പറയുന്നു👇🏻👇🏻👇🏻👇🏻
മലയോര കർഷകരുടെ അതിജീവന പോരാട്ടത്തിന്റെ പ്രതിഷേധങ്ങളിലും മുൻപിനയിൽ പ്രതിഷേധങ്ങളിലും മുൻനിരയിൽ നിന്നും 13 വാർഡിന്റെ വികസന തുടർച്ചയ്ക്ക് സാധാരണക്കാരായ ജനങ്ങളെ കൂട്ടുചേർത്ത് പൊതു വികസന കാര്യങ്ങളിൽ അവർക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങളിൽ അവരിൽ ഒരാളായി ഞാൻ പ്രവർത്തിക്കും പുതിയ പുത്തൻ പ്രതീക്ഷകളായ യുവാക്കളെ കേൾക്കുവാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുവാനും ഞാൻ ശ്രദ്ധിക്കും കഴിഞ്ഞ 20 വർഷമായി അഴിമതിയും വികസന മുരിടത്തിലും നിൽക്കുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് വികസനത്തിന്റെ പാതയിൽ മുന്നോട്ട് ചലിക്കുവാൻ ജനകീയമായ ഒരു ഭരണസമിതിക്ക് നേതൃത്വം നൽകാനും ജനങ്ങൾക്കൊപ്പം അവരിൽ ഒരാളായി കൂടെയുണ്ടാകും അതോടൊപ്പം സമൂഹത്തിലെ രോഗങ്ങളായി കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി മാറും

Comments
Post a Comment