ബസ് യാത്രയ്ക്കിടെ അബോധാവസ്ഥയിലായി പിഞ്ചുകുഞ്ഞ്; ആംബുലൻസായി ഉടനടി ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ്

 




കൊയിലാണ്ടി: ബസ് യാത്രയ്ക്കിടെ അബോധാവസ്ഥയിലായ രണ്ടുവയസുകാരൻ്റെ ജീവൻ രക്ഷിക്കാൻ ആംബുലൻസായി കുതിച്ച് വടകര-കൊയിലാണ്ടി റൂട്ടിലെ നീതു ബസ്. ഇന്നലെ  വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്കുളള സർവ്വീസിനിടെയായിരുന്നു സംഭവം.

ബസ് കോട്ടക്കടവിലെത്തിയ സമയത്താണ് കുഞ്ഞ് പെട്ടെന്ന് അബോധാവസ്ഥയിലായത്. അമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കണ്ടക്ടർ ശ്രീരാഗ് ഡ്രൈവർ നിഖിലിനെയും ക്ലീനർ വിപിൻദാസിനെയും വിവരം അറിയിച്ചതോടെ ബസ് തിരിച്ച് വടകര സഹകരണ ആശുപത്രിയിലേക്ക് പോകാൻ മൂന്നുപേരും ഒട്ടുതാമസിക്കാതെ തീരുമാനിക്കുകയും ചെയ്‌തു. ബസിലെ യാത്രക്കാരും സഹകരിച്ചു.

വടകര സഹകരണ ആശുപത്രിയുടെ എമർജൻസി വിഭാഗത്തിൻ്റെ തലവൻ ഡോ ഡൽസൺ ഡേവിസൺ പീഡിയാട്രിഷൻ ഡോ ഹരിദാസ് എമർജൻസി വിഭാഗത്തിലെ നേഴ്‌സുമാർ എന്നിവർ ചേർന്ന് കുട്ടിക്ക് വേണ്ട ചികിത്സ നൽകി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി