നാദാപുരത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭാര്യയെ ഒരു സംഘം വീട്ടിൽ കയറി അക്രമിച്ചു.
നാദാപുരം : നാദാപുരത്ത് ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ ഭാര്യയെ ഒരു സംഘം വീട്ടിൽ കയറി അക്രമിച്ചു .നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണന്റെ ഭാര്യ പക്കിച്ചിപ്പറമ്പത്ത് ശോഭയെയാണ് ആക്രമിച്ചത് . ആക്രമണത്തിൽ പരിക്കേറ്റ ശോഭയെ നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൽ ഡി എഫ് ജനപ്രതിനിധിയായ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ കയറി സി പി എം ബ്രാഞ്ച് സെക്രട്ടറിയും അംഗവും അക്രമിച്ചതായുള്ള പരാതി പൊലീസ് ഗൗരവത്തിൽ എടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി ആവശ്യപ്പെട്ടു .

Comments
Post a Comment