വന്യമൃഗങ്ങൾ വഴിമുട്ടിക്കുമ്പോൾ നീതി തേടി കർഷകർ

 





കൂരാച്ചുണ്ട്:  മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്ല്യത്തിൽ പൊറുതി മുട്ടിയ കർഷകർ കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകി. കക്കയം പ്രദേശത്ത് കുരങ്ങും, മലയണ്ണാനും, കാട്ടുപോത്തും പന്നിയും ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയർത്തി കൊണ്ടിരുന്നിട്ടും നിസംഗത പാലിക്കുന്ന വനം വകുപ്പിനെതിരെ കത്തോലിക്ക കോണ്ഗ്രസ് രൂപത സെക്രട്ടറി ജോൺസൺ കക്കയം , കൂരാച്ചുണ്ട് ഫൊറോന സമിതി അംഗം തോമസ് വെളിയംകുളം, ജോർജ് കോയിക്ക കുന്നേൽ , നിപിൻ ഐക്കുളമ്പിൽ എന്നിവരാണ് കൂരാച്ചുണ്ട് പോലിസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി