കരുത്തുകാട്ടി ചക്കിട്ടപാറ മലയോര ഗ്രാമത്തിൻ്റെ പരിശീലകൻ കെ.എം.പീറ്റർ
ചക്കിട്ടപാറ : 23-ാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2025 നടത്തത്തിലും ഓട്ടത്തിലും സ്വർണം മെഡൽ നേടി ചക്കിട്ടപാറ ഗ്രാമത്തിന് അഭിമാനമായി കെ.എം.പീറ്റർ
ഒളിംപ്യൻ ജിൻസൺ ജോൺസന്റെ ആദ്യകാല പരിശീലകൻ കൂടിയായ കെ.എം.പീറ്റർ കരിമ്പനക്കുഴി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2025 ചാംപ്യൻഷിപ്പിൽ 5 കിലോമീറ്റർ നടത്തത്തിലും 5000 മീറ്റർ ഓട്ടത്തിലും സ്വർണം നേടി.
കെ.എം.പീറ്റർ മാസ്റ്റേഴ്സ് മീറ്റിൽ 70 – 75 പ്രായമുള്ളവരുടെ വിഭാഗത്തിലാണ് മികച്ച പ്രകടനം കാഴ്ചവച്ചത് .കഴിഞ്ഞ 23 വർഷമായി ചക്കിട്ടപാറ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും നൂറുകണക്കിനു കായിക താരങ്ങൾക്കാണു പീറ്റർ സൗജന്യമായി കായിക പരിശീലനം നൽകുന്നത്.

Comments
Post a Comment