പെരുവണ്ണാംമൂഴി; പട്ടാണിപ്പാറയിൽ വാനിൽ ഡ്രൈവറെ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി

 



പെരുവണ്ണാംമൂഴി:   പട്ടാണിപ്പാറയിൽ ടാക്സി ഡ്രൈവറായ യുവാവിനെ ഓട്ടോയിൽ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയാണ് സംഭവം.ഇരിട്ടിയിലെ ടാക്സി ഡ്രൈവർ ആയ ഷിജുവിനെയാണ് ചങ്ങല കൊണ്ട് വാഹനത്തിന്റെ സ്റ്റിയറിങ്ങുമായി ബന്ധിപ്പിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഇരിട്ടിയിൽ നിന്നും ഒരു സംഘം വാഹനം ഓട്ടം വിളിച്ചെന്നും പിന്നീട് എന്തോ വസ്തു മണപ്പിച്ചെന്നും ബോധം വന്നപ്പോൾ കടിയങ്ങാട് പട്ടാണിപ്പാറയിൽ വാഹനത്തിൽ ചങ്ങലയിട്ട നിലയിലാണ് താൻ ഉണ്ടായിരുന്നതെന്നും ഷിജു നാട്ടുകാരോട് പറഞ്ഞു. പിന്നീട് ചങ്ങല അഴിക്കാൻ കഴിയാതെ കൂരാച്ചുണ്ടിലെ ബന്ധു വീട്ടിലേക്ക് വാഹനവുമായി പോകാൻ ശ്രമിക്കുകയും വാഹനം തിരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ നാട്ടുകാർ അരികിലേക്ക് പോയപ്പോളാണ് സംഭവം പുറത്ത് അറിയുന്നത്. പിന്നീട് പെരുവണ്ണാംമൂഴി പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി ഡ്രൈവറെ മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും പേരാമ്പ്രതാലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി