പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു
ജലീൽ കുന്നുംപുറത്ത് @ കൂരാച്ചുണ്ട് പഞ്ചായത്ത് 12-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിന് ലവലേശം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ജനകീയ മുഖം, കൂരാച്ചുണ്ടിന്റെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് അത്രമേൽ സജീവമാണ് ജലീൽ കുന്നുംപുറത്ത്. പലവിധത്തിൽ അവശത അനുഭവിക്കുന്ന മനുഷ്യർക്ക് താങ്ങായി മാറിയ ജലീലിന്റെ ഇടപെടലുകളെക്കുറിച്ച് പറയാനേറെയുണ്ട് നമുക്കോരുത്തർക്കും. ചെറുതും വലുതുമായ ചികിത്സ സഹായങ്ങളിൽ, കുടുംബ സഹായങ്ങളിൽ,അനിവാര്യമായ എല്ലാ ജനകീയ മൂവ്മെന്റുകളിലും നിശബ്ദമായി തന്റെ സമയവും അധ്വാനവും സമർപ്പിക്കുന്നു എന്നതാണ് ജലീലിന്റെ സ്വീകാര്യത. രക്തദാന പ്രവർത്തനങ്ങളിൽ ജലീൽ കുന്നുംപുറത്ത് എന്ന BDK പ്രവർത്തകന്റെ ഇടപെടൽ എന്നും മാതൃകാപരമാണ്. വിവിധ ആശുപത്രികളുടെ രക്തദാന ക്യാമ്പുകൾ മുതൽ ആശുപത്രി കിടക്കയിൽ നിന്ന് പ്രിയപ്പെട്ടവർക്കായി കൂട്ടിരിപ്പുകാരുടെ ഫോൺ വിളികൾക്കൊക്കെ പ്രതിവിധി കാണാനുള്ള കരുത്ത് ഇക്കാലയളവിലെ അനുഭവസമ്പത്ത് കൊണ്ട് ആർജിച്ചെടുക്കാൻ ജലീലിന് സാധിച്ചിട്ടുണ്ട്.
ഡെങ്കി, പകർച്ചപ്പനി വ്യാപനത്തിന്റെ കാലത്താണ് ജലീൽ എന്ന പേര് ആദ്യമായി കൂരാച്ചുണ്ട് നിവാസികളുടെ മനസ്സിൽ പതിയുന്നത്.
അയൽപക്കത്തെയും കുടുംബത്തിലെയും കൂട്ടുകുടുംബത്തിലെയും മുഴുവൻ പേരും രോഗികളാകുന്ന നിസ്സഹായവും ഗുരുതരവുമായ സാഹചര്യം.. എട്ടോളം മനുഷ്യർ മരണപ്പെടുകയും, ന്യൂസ് ചാനലുകൾ കൂരാച്ചുണ്ടിൽ തമ്പടിക്കുകയും ചെയ്ത ആ ദുരിത കാലത്ത്. ആശുപത്രിയിൽ അർദ്ധ ബോധത്തിൽ കിടന്ന മനുഷ്യർക്കും കൂട്ടിരിപ്പുകാർക്കും കഞ്ഞിയും ചൂടുവെള്ളവും നല്കി സഹായിച്ചും സാഹോദര്യത്തോടെ ചേർത്ത് നിർത്തിയും കർമ്മനിരതനായ ഒരു മെലിഞ്ഞ മനുഷ്യൻ ജലീൽ കുന്നുംപുറം.
പിന്നീട് നാടിന്റെ സേവന വഴികളിൽ ഓരോന്നിലും അദ്ദേഹത്തിൻറെ കയ്യൊപ്പ് കണ്ടു.'നിപ്പ' സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വീടുകളിൽ പോകാൻ മടിച്ച് ഓടി മാറുന്ന സമയത്ത്, അരിയും പലവ്യഞ്ജനങ്ങളും ചുമന്ന് നിർഭയനായി അവർക്ക് ആശ്വാസമായി കയറിച്ചെല്ലുന്ന ജലീൽ..
ഗവണ്മെന്റ് ആശുപത്രിയിൽ ബൈസ്റ്റാൻഡർ ഇല്ലാതെ എത്തുന്ന രോഗികളെ റെഫർ ചെയ്യുമ്പോൾ തുടർ ചികിത്സയ്ക്ക് കൂട്ടുപോകാൻ.. അങ്ങാടിയിലൂടെ അലഞ്ഞ നിർഭാഗ്യവാന്മാരായ മനുഷ്യരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ.. ആളുകൾ കല്ലെറിഞ്ഞിരുന്ന മാനസിക ആരോഗ്യം നഷ്ടമായ യുവതിയെ ചികിൽസ സാധ്യമാക്കി ബന്ധുക്കളോടൊപ്പം തിരിച്ചയക്കാൻ.. മാനസികാരോഗ്യം നഷ്ടപ്പെട്ട് അനാഥരായി അലഞ്ഞു ജീവിച്ച സോമൻ, സുരേഷ്, നാസർ പോലുള്ള എത്രയോ മനുഷ്യർക്കാണ് അദ്ദേഹം തുണയായത്.
കൊറോണ മഹാമാരിയിൽ അരവിന്ദക്ഷൻ തളർന്നു വീണപ്പോ, പകരുമെന്ന ഭീതിയാൽ പലരും മടിച്ചു നിന്നപ്പോൾ അരവിന്ദനേ എടുത്ത് ആശുപത്രിയിൽ എത്തിച്ചത് ജലീൽ ആണ്
രാസ ലഹരിയുടെ പിടിയിൽപ്പെട്ട് മാതാപിതാക്കളെ - ഭാര്യയെ - മക്കളെ ഉപദ്രവിക്കുന്ന എത്രയോ പേരെ ഡി അഡിക്ഷൻ സെന്ററുകളിൽ എത്തിച്ചു. ലഹരി വിൽപ്പനക്കാരിൽ നിന്ന് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ…
പാലിയേറ്റീവ് സെന്ററിന് സ്വന്തമായി സ്ഥലം എടുക്കാനും അവിടെ കെട്ടിടം പണിയാനും അന്ന് പാലിയേറ്റീവ് പ്രസിഡണ്ട് എന്ന നിലയിൽ നേതൃത്വപരമായി ജലീൽ വഹിച്ച പങ്ക് മറക്കാൻ കഴിയില്ല.
പാലിയേറ്റീവ് വളണ്ടിയർ എന്ന നിലയിലെ എണ്ണമറ്റ സേവനങ്ങൾ. രക്തദാനത്തിന് ആശുപത്രികളുമായി സഹകരിച്ചു സംഘടിപ്പിച്ചുവരുന്ന സൗജന്യ രക്തദാന ക്യാമ്പുകൾ. കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എന്ന നിലയിൽ ഇന്നും തുടരുന്ന മികച്ച നേതൃത്വ പാടവം ഉള്ള വ്യക്തിയാണ് ജലീൽ കുന്നുംപുറം.
ജലീൽ കുന്നുംപുറത്ത് പറയുന്നു👇🏻👇🏻👇🏻👇🏻👇🏻
ഞാൻ ജനിച്ചതും വളർന്നതും ജീവിക്കുന്നതും ഒരു സാധാരണക്കാരനാണ്. അതുകൊണ്ടുതന്നെ എനിക്ക് ചുറ്റുമുള്ള സാധാരണക്കാരുടെയും കർഷകരുടെയും കർഷക തൊഴിലാളികളെയും പ്രശ്നങ്ങൾ എന്റേത് കൂടിയാണ്. ഞാൻ അവരെ ചേർത്തുപിടിക്കും. കാരണം അവർ എന്റെ പ്രിയപ്പെട്ടവരാണ് അതിൽ രാഷ്ട്രീയം കലർത്താൻ ഞാൻ ശ്രമിക്കാറില്ല. അവർ നീറുന്ന ഹൃദയങ്ങൾക്ക് ചെവി കൊടുക്കുകയും അവരുടെ പ്രശ്നങ്ങളെ ഉൾക്കൊള്ളുകയും അതിന് എന്നാൽ കഴിയും വിധം പരിഹാരം ഉണ്ടാക്കുകയും ചെയ്യും.ഞാൻ പ്രതിഫലം ഇച്ഛിക്കാതെ സാമൂഹ്യ നന്മക്കായി ഇറങ്ങുന്നത് .

Comments
Post a Comment