മകൾ കരഞ്ഞുവിളിച്ചു; പാഞ്ഞെത്തി പോലീസ് രക്ഷിച്ചു
തൃശ്ശൂർ: മുറിയിൽ കയറിയ അമ്മ വാതിൽ തുറക്കുന്നി ല്ലെന്നും രക്ഷിക്കണമെന്നും കരഞ്ഞുപറയുന്ന പെൺകുട്ടി യുടെ ഫോൺ കോളാണ് വെ ള്ളിയാഴ്ച്‌ച രാവിലെ വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തിയ ത്. പോലീസുകാർ പരേഡിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പാ യിരുന്നു വിളി. പാഞ്ഞെത്തിയ പോലീസ് ഒരു ജീവൻ നഷ്ടപ്പെടാതെ കാത്തു.
ഫോൺ വന്നയുടൻ എസ്ഐ ജിനുകുമാർ, എഎ സ്ഐ സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി എന്നിവർ അതിവേഗം സ്ഥലത്തെത്തി. വാതിൽ ചവിട്ടി പ്പൊളിച്ച് അകത്ത് കടന്നു. കു ട്ടിയുടെ അമ്മ ഫാനിൽ തൂങ്ങി പിടയുന്നതാണ് കണ്ടത്. ജിനു കുമാറും നിഷിയും സ്ത്രീയെ ഉയർ ത്തിപ്പിടിച്ചു. സജീവൻ വീട്ടിൽ നിന്ന് കത്തിയെടുത്ത് കയർ മുറിച്ചു. മൂവരും പോലീസ് ജീ പ്പിൽ സ്ത്രീയെ ആശുപത്രിയി ലെത്തിച്ചു.
എത്തിയ ഉടൻ അത്യാഹി തവിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സ്ത്രീ അപക ടനില തരണം ചെയ്തതായി ഉച്ച യോടെ ആശുപത്രി അധികൃതർ അറിയിച്ചപ്പോഴാണ് പോലീസി നും ബന്ധുക്കൾക്കും സമാധാ നമായത്.
മകൾ, വിദ്യാർഥിനിയായ പതി നെട്ടുവയസ്സുകാരി, അമ്മയുടെ ജീവൻ രക്ഷിച്ചതിന് പോലീസ് ഉദ്യോഗസ്ഥരോട് നന്ദി പറ ഞ്ഞു. പെട്ടെന്നുണ്ടായ മാന സികാവസ്ഥയിൽ ചെയ്തതാ ണെന്നും രക്ഷപ്പെടുത്തിയതിന് നന്ദിയുണ്ടെന്നും രക്ഷപ്പെട്ട സ്ത്രീ യും പറഞ്ഞതോടെ പോലീസ് സംഘം മടങ്ങി. ആശുപത്രി വി ട്ടശേഷം സ്ത്രീയെ കൗൺസിലി ങ്ങിന് വിടാനുള്ള ഒരുക്കത്തി ലാണ് പോലീസ്.

Comments
Post a Comment