തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; എട്ടുപേർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ

 


പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ എട്ട് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. പരിക്കേറ്റ ഇവരെ ഉടൻതന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികളെ കടന്നൽ കൂട്ടമായി ആക്രമിച്ചത്. വാർഡിലെ ജോലിക്കിടെ അവിചാരിതമായി കടന്നലിന്റെ കൂടിൽ നിന്നും ആക്രമണം ഉണ്ടാകുകയായിരുന്നു.

പരിക്കേറ്റവരിൽ മഞ്ജുഷ താനിക്കണ്ടി, രാധ തരിപ്പുമ്മൽ, ലക്ഷ്മി അമ്മ, പത്മിനി നെടുളിമീത്തൽ, ചന്ദ്രൻ എൻ കെ, സുലോചന എൻ കെ, പ്രീത താനിക്കണ്ടി, ഫിലോമിന എന്നിവരാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി