ഭാര്യയെ കാണാതായി, നാലുവയസ്സുള്ള മകനുമായി ബസിന് മുന്നിൽ ചാടി യുവാവ്; ഡ്രൈവറുടെ സമയോചിത ഇടപെടൽ രക്ഷയായി.
അടൂർ ;നാലു വയസ്സുള്ള കു ഞ്ഞിനെയും കൊണ്ട് അച്ഛൻ സ്വകാര്യ ബസിനു മുൻപിലേ ക്കു ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ഡ്രൈവർ മനഃസാന്നി ധ്യം കൈവിടാതെ പെട്ടെന്നു ബ്രേക്കിട്ട് നിർത്തിയതിനാൽ ഇരുവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 9.30ന് അടൂർ പാർഥസാരഥി ജം ക്ഷ്ഷനു സമീപത്തു വച്ചാണ് ആദിക്കാട്ടുകുളങ്ങര സ്വദേശി യായ 45 വയസ്സുകാരൻ മകനെ യും കൊണ്ടു ചാടിയത്. ഭാര്യയെ ഡോക്ടറെ കാണിക്കാൻ വേണ്ടിയാണു രാവിലെ മൂവരും അടൂർ ജനറൽ ആശുപത്രിയിൽ എത്തിയത്. മാസ്ക് വാങ്ങാൻ ആശുപത്രിക്കു പുറത്തുള്ള കടയിലേക്കു പോയ ഭാര്യയെ അവിടെ നോക്കിയെങ്കിലും കാണാത്തതിലുള്ള വിഷമത്തിൽ ബസിനു മുൻപിൽ ചാടിയെന്നാണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്.
ഇരുവരും ബസിന്റെ അടിയിൽപെട്ടെങ്കിലും ഡ്രൈവർ മാരൂർ ചാങ്കൂർ സ്വദേ ശി ഉണ്ണിക്കൃഷ്ണൻ പെട്ടെന്ന് ബ്രേക്കിട്ടു. അപ്പോൾ തന്നെ പി താവ് ബസിനടിയിൽ നിന്നു മക നുമായി എഴുന്നേറ്റു വന്നു. മക നെ നെഞ്ചോടു ചേർത്തു വച്ച് ഓടിപ്പോകാൻ ശ്രമിച്ച ഇയാളെ ആൾക്കാരും ട്രാഫിക് ഡ്യൂട്ടിയി ലുണ്ടായിരുന്ന ഹോംഗാർഡ് : ഡി. ശ്രീവത്സനും ചേർന്നു തട ഞ്ഞു വച്ചു. വിവരമറിഞ്ഞ് എത്തിയ ട്രാഫിക് എസ്ഐ ജിസുരേഷ്കുമാറിന്റെ നേതൃത്വ ത്തിൽ പൊലീസ് ഇവരെ ആശു പത്രിയിൽ എത്തിച്ചു. ഈ സമ യം ഇയാളെയും മകനെയും ഭാ ര്യ ആശുപത്രിയാകെ തിരക്കി നടക്കുകയായിരുന്നു. ഒടുവിൽ പൊലീസ് തന്നെ ഭാര്യയെ കണ്ടെത്തുകയും ചെയ്തു. ഇതിനു ശേഷം അച്ഛനെയും മകനെയും ഡോക്ടറെ കാണി ച്ചു പരുക്കൊന്നുമില്ലെന്ന് ഉറപ്പാ ക്കി പൊലീസ് ഇവർ വന്ന ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു.
ചവറയിലേക്കു പോകുന്നതിനാ യി പഴയ സ്വകാ ര്യ ബസ് സ്റ്റാൻ ഡിലേക്ക് ഓടിക്കുന്ന സമയത്തായിരുന്നു സം ഭവം.
ഒരാൾ കുഞ്ഞിനെയും എടു ത്തു കൊണ്ടു റോഡിനു കുറു കെ വരുന്നതു കണ്ടു. പെട്ടെന്നു ബസിനു മുൻപിലേക്ക് ചാടുക യും ചെയ്തു. ആ സമയം പെട്ടെന്ന് ബ്രേക്ക് ഇടാൻ മന സ്സു തോന്നി യതിനാലാണ് ഇവർക്ക് ഒന്നും സംഭവി ക്കാതിരുന്നത്

Comments
Post a Comment