പന്നികൾ കൂട്ടത്തോടെ ചത്ത ഫാമിനടുത്ത് കാട്ടുപന്നി ചത്തനിലയിൽ
രോഗബാധ കാട്ടുപന്നികളിൽ നിന്നാണെന്ന് സംശയം
കോടഞ്ചേരി: ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് പന്നികൾ കൂട്ടത്തോടെ ചത്ത നാരങ്ങാത്തോട് മു ണ്ടൂർ സ്വദേശിയുടെ ഉടമ സ്ഥതയിലുള്ള ഫാമിനടു ത്ത് കാട്ടുപന്നിയെ ചത്ത് അഴുകിയനിലയിൽ കണ്ടെത്തി.
ഫാമിൻ്റെ ഒരു കിലോ മീറ്ററിനുള്ളിൽ അരിപ്പാറ യ്ക്ക് അടുത്താണ് പന്നിയു ടെ ജഡം കണ്ടെത്തിയത്. രോഗബാധ പകർന്നത് കാട്ടുപന്നികളിൽ നിന്നാ ണെന്നുള്ള വിദഗ്‌ധരുടെ പ്രാഥമികനിഗമനത്തെ ശക്തിപ്പെടുത്തുന്നതാണി ത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മേഖലയിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത് എന്നതുകൊണ്ട് കൂടുതൽ പരിശോധനകളുടെ ആവശ്യ മില്ലെന്നും രോഗബാധ പോസിറ്റീവായി കണക്കാക്കി പന്നിയുടെ ജഡം മാനദണ്ഡമനുസരിച്ച് ആഴത്തിൽ കുഴിച്ചു മൂടുമെന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീ സർ പ്രേം ഷമീർ പറഞ്ഞു.
രണ്ടാഴ്ച മുൻപ് ഫാമിന് സമീപം ചത്തനിലയിൽ രണ്ടു കാട്ടുപന്നികളെ കണ്ടെത്തിയിരുന്നു. പഞ്ചായത്തിന്റെ നേ തൃത്വത്തിൽ അന്ന് അതിനെ സമീപത്തു ള്ള പറമ്പിൽ കുഴ ച്ചിട്ടു. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥ രെ അറിയിച്ചിരുന്നെ ന്നും വൈറസ് ബാ ധയേറ്റാണ് പന്നി കൾ ചത്തതെന്ന സംശയം ഇല്ലാതി രുന്നതിനാലാണ് ഇങ്ങനെ ചെയ്തതെ ന്നും പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു.
കഴിഞ്ഞമാസം ഫാമിലെ പന്നികൾ കൂട്ടത്തോടെ അസ്വഭാവികമായി ചത്തത് ശ്രദ്ധയിൽ പ്പെട്ട മൃഗസംരക്ഷണവകുപ്പ് അധി കൃതർ അവയുടെ ആന്തരികാവയവങ്ങൾ ഭോപാലിലെ നാഷണൽ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനി മൽ ഡിസീസ് ലാബിലേക്ക് പരിശോ ധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധ നയിലാണ് പന്നികൾ ചത്തത് ആഫ്രി ക്കൻ പന്നിപ്പനി ബാധിച്ചാണെന്ന് തെ ളിഞ്ഞത്. ഒക്ടോബർ ആദ്യവാരമാണ് ഫാമിലെ പന്നികളിൽ രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. ഒക്ടോ ബർ 20-നുള്ളിൽ ഫാമിലുണ്ടായിരു ന്ന മുഴുവൻപന്നികളും ചത്തൊടുങ്ങി. പൂർണവളർച്ചയെത്തിയ പന്നികൾ ഉൾപ്പെടെ 37 എണ്ണമാണ് ചത്തത്. കാ ട്ടുപന്നിശല്യം ധാരാളമുള്ള മേഖലയി ലെ ഫാമിന് ചുറ്റും ഫെൻസിങ് ഇല്ലാ യിരുന്നു.

Comments
Post a Comment