ചക്കിട്ടപാറയിലെ ചില ഭാഗങ്ങളിൽ ചെറു ഭൂചലനം


ചക്കിട്ടപ്പാറ:  ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്ടിൽ നേരിയ തോതിൽ ഭൂചലനം അനുഭവപെട്ടു.. വൈകിട്ട് 4.40 തിനാണ് ഭൂചലനം ഉണ്ടായത്. വീടുകളിൽ ഉണ്ടായിരുന്ന പലർക്കും ഭൂചലനം അനുഭവപ്പെട്ടു 

ഭൂമിയിൽ നിന്ന്  ശബ്ദവും തുടർന്ന് ചെറു ചെറുചലനങ്ങളും ഉണ്ടായി. മുതുകാട് രണ്ടാം ബ്ലോക്ക് പ്രദേശത്ത് ആണ് നേരിയ തോതിൽ ഭൂചലനം ഉണ്ടായത് . നാട്ടുകാരിൽ പലർക്കും ഭൂചലനം അനുഭവപ്പെട്ടു. ഏതാനും സെക്കൻ്റുകൾ മാത്രം ആയിരുന്നു ഭൂചലനം ഉണ്ടായത്.

ഭൂചലനം ഉണ്ടായതായി പഞ്ചായത്ത് അധികൃതർ സ്ഥീകരിച്ചു. സ്ഥലത്ത് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട വകുപ്പിന് വിവരം കൈമാറി.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി