ചക്കിട്ടപാറയിൽ മാതൃക ചുവർ ചിത്രങ്ങൾ ഉദ്ഘാടനം ചെയ്തു.




ചക്കിട്ടപാറ:  മാതൃക ചുവർ ചിത്രങ്ങൾ ഉദ്ഘാടനം ചെയ്തു.ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ 150 മീറ്റർ ചുറ്റുമതിലിൽ സ്പോൺസർഷിപ്പിലൂടെ നിർമ്മിച്ച ചുവർ ചിത്രങ്ങൾ ഉദ്ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിലിൽ മുൻപ് സ്പോൺസർഷിപ്പിലൂടെ നിർമ്മിച്ച ചുവർ ചിത്രങ്ങൾ മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി മതിൽ പൊളിച്ചു നീക്കിയിരുന്നു. പുനർ നിർമ്മിച്ച ചുറ്റുമതിലിൽ വീണ്ടും സ്പോൺസർഷിപ്പിലൂടെ ചിത്രങ്ങൾ വരക്കുകയും സ്പോൺസർ ചെയ്ത കുടുംബങ്ങളുടെ പേര് ചുവർ ചിത്രങ്ങളുടെ മുകളിൽ രേഖപ്പെടുത്തുകയും ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിച്ചു. ആരോഗ്യം- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. എം ശ്രീജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്,മെഡിക്കൽ ഓഫീസർ ഡോക്ടർ കമറുദ്ധീൻ, ജനപ്രതിനിധികളായ ബിന്ദു സജി, വിനീത മനോജ്‌, വിനിഷ ദിനേശൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സീന ഭായ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി