കക്കയം പവർഹൗസ് സ്റ്റോറിൽനിന്ന് കോപ്പർ മോഷണം പോയി

 


  കക്കയം:  കക്കയം ജലവൈ ദ്യുതപദ്ധതി ജനറേഷൻ ഡി വിഷൻ മെയിൻ പവർഹൗസ് സ്റ്റോറിൽനിന്ന് കോപ്പർ മോഷൻ പോയതായി പരാതി. അഞ്ചുവർഷം മുൻപ് കെഎ എസ്ബി ഓഫീസിൽനിന്ന് ലക്ഷങ്ങളുടെ കോപ്പർ മോഷണം പോയിരുന്നു. അന്ന് പരാതി യുയർന്നതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണംനടത്തിയെങ്കിലും പ്രതികളെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനി ടയിലാണ് വീണ്ടും കോപ്പർ മോഷണംപോയിരിക്കുന്നത്. 

  നിലവിൽ സ്റ്റോർ ചുമതലയുള്ള ജീവനക്കാരൻ സ്ഥലം മാറിപ്പോയപ്പോൾ സ്റ്റോക്ക് സംബന്ധിച്ച് പരിശോധന നടത്തി യപ്പോഴാണ് അളവിലുള്ള വ്യാപ്തി കാണുന്നത്. എന്നാൽ, കോപ്പറിൻ്റെ അളവുസംബന്ധി ച്ച് വ്യക്തതയില്ല. സംഭവത്തെത്തുടർന്ന് ഓഫീസിൽ പരിശോ ധനയും സുരക്ഷയും ശക്തമാണ്.

  അനുവാദമില്ലാതെ പ്രാവേശനമില്ലെന്ന് സ്റ്റോറിൻ്റെ മുനമ്പിൽ നോട്ടീസും സ്ഥാപിച്ചിട്ടു ണ്ട്. കോപ്പർ മോഷണംപോയതിനെക്കുറിച്ച് കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് അറിയിക്കുമെന്ന് പോലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി