ഓട്ടിസം ബാധിച്ച മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്ത നിലയിൽ
എടപ്പാൾ: എടപ്പാളിനടുത്ത് മാത്തൂരിൽ ഓട്ടിസം ബാധിച്ച 30കാരിയെയും മാതാവിനെ യും മരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ മാണൂർ പുതുക്കുടിയിൽ അനിത (57). മകൾ അനിത (30) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് അഞ്ജനയെ ഡ്രമ്മിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിലും അനിതയെ വീടിന് മുൻവശത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്, മകളെ കൊലപ്പെടുത്തി അനിത തൂങ്ങി മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ എട്ടോടെ പ്രദേശവാസികളാണ് അനിതയെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടിലെത്തിയപ്പോൾ മുറ്റത്ത് ഡ്രമ്മിൽമരിച്ച നിലയിൽ മകളെയും കണ്ടെത്തി. എടപ്പാൾ ഹോസ്‌പിറ്റലിൽ ജീവനക്കാരനായ മകൻ അജിത്ത് രാത്രി ജോലിക്ക് പോയിരുന്നു. അനിതയുടെ ഭർത്താവ് ഗോപാലകൃഷ്‌ണൻ ഒരു മാസം മുമ്പാണ് മരിച്ചത്, വേറെ ആരും വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവിൻ്റെ മരണം അനിതയെ മാനസി കമായി തളർത്തിയിരുന്നു.
അഞ്ജനയക്ക് നടക്കാൻ പോലും കഴിവില്ലായിരുന്നു. വീൽചെയറിലായിരുന്നു ജീവിതം കുറ്റിപ്പുറം സിഐ നൗഫലിന്റെ നേത്യത്വത്തിൽ പോലീസെത്തി. ഫോറൻ സിക് അടക്കമുള്ള സംഘവും സ്ഥലത്തെ ത്തിയിരുന്നു.
മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോ ഇജ് ആശുപത്രിയിൽ പോസ്റ്റു മോർട്ടത്തി നുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Comments
Post a Comment