സ്പെഷ്യൽ പോലീസ് ഓഫീസർ നിയമനം
കോഴിക്കോട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കോഴിക്കോട് നഗരത്തിലെ പോളിങ് ബൂത്തുകളിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. വിമുക്തഭടന്മാർ, അർധസൈനികവിഭാഗം, മുൻ പോലീസ് ഓഫീസർമാർ, സീനിയർ ഡിവിഷൻ എൻസിസി കെഡേറ്റ് എന്നിവർക്കാണ് മുൻഗണന. എൻഎസ്എസ് വൊളൻ്റിയർ, എസ്പിസി പരിശീലനം നേടിയവർ, സിവിൽ ഡിഫൻസ് വൊളന്റിയർ എന്നിവർക്ക് അപേക്ഷിക്കാം. അതത് പോലീസ് സ്റ്റേഷനുകളിൽ 30-നുമുൻപ് ബന്ധപ്പെടണമെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

Comments
Post a Comment