'അഞ്ച് വർഷവും കൂടെ നിന്നു'; പഞ്ചായത്തംഗത്തിന് കാൽപവൻറെ സ്വർണമോതിരം നൽകി കുടുംബശ്രീ പ്രവർത്തകർ
ബത്തേരി: വയനാട്ടിലെ ഒരു പഞ്ചായത്തംഗത്തിന് കാൽപവൻറെ സ്വർണമോതിരം നൽകിയിരിക്കുകയാണ് പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകർ. പനമരം പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെമ്പർ ബെന്നി ചെറിയാനാണ് സ്വർണമോതിരം നൽകി കുടുംബശ്രീ പ്രവർത്തകർ ആദരിച്ചത്. കുടുംബശ്രീ പ്രവർത്തകർ നൽകിയ യാത്രയയപ്പിലാണ് സ്വർണമോതിരം കൈമാറിയത്.
പനമരം പഞ്ചായത്ത് ഓഫീസിൽ മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ഒറ്റയാൾ സമരം നടത്തിയതിലൂടെയും ശ്രദ്ധിക്കപ്പെട്ട മെമ്പറാണ് ബെന്നി ചെറിയാൻ. 2023ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തംഗത്തിന് നൽകുന്ന രാംവിലാസ് പുരസ്‌കാരം നേടുകയും ചെയ.
ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കവേ നൽകിയ യാത്രയയപ്പിലാണ് ബെന്നി ചെറിയാന് സ്വർണമോതിരം നൽകിയത്
ബെന്നി ചെറിയാൻ കഴിഞ്ഞ അഞ്ച് വർഷവും ഏത് വിഷയത്തിലും കൂടെ നിന്നെന്നും അതിന്റെ സന്തോഷത്തിലാണ് സമ്മാനം നൽകിയതെന്നാണ് കുടുംബശ്രീ പ്രവർത്തകർ പറയുന്നത്. പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു.
.

Comments
Post a Comment