ദുരിതമായി ചക്കിട്ടപാറ ടൗണിലെ ഗർത്തങ്ങൾ
ചക്കിട്ടപാറ: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് ചക്കി ട്ടപാറ ടൗണിലെ രണ്ട് കടകൾ ക്കു മുമ്പിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നാല് മാസം മുൻപ് കരാറുകാരും കേരള റോഡ് ഫണ്ട് ബോർഡു മാണ് കുഴികൾക്ക് രൂപം നൽകി യത്.
റോഡിന്റെ വീതി ശരിയായി നിർണയിച്ചിട്ട് മതി മലയോര ഹൈവേ നിർമാണമെന്ന് കടയു ടമകൾ പറഞ്ഞു. ഇതേ തുടർന്ന് കടകൾക്കു മുന്നിൽ സഞ്ചാര സൗകര്യത്തിന് തടസം സൃഷ്ടിച്ച് കിടങ്ങ് കുഴിക്കുകയായിരുന്നു. വാഹന കാത്തിരിപ്പു കേന്ദ്രത്തി ന്റെ എതിർ വശത്താണ് വ്യാപാ രി വ്യവസായി ഏകോപന സമി തി യൂണിറ്റ് പ്രസിഡൻ്റ് ബെന്നി സെബാസ്റ്റ്യന്റെ കടയുള്ളത്. ഇതിനു മുന്നിലാണ് ഒരു കുഴിയു ള്ളത്. ടൗണിൻ്റെ ഹൃദയഭാഗ ത്തെ കാരിമറ്റം സ്റ്റോഴ്സിനു മു ന്നിലാണ് രണ്ടാമത്തെ ഗർത്തം. നാൽക്കവല ഭാഗമായതിനാൽ ഈ ഗർത്തം കാരണം ഇവിടെ ഗതാഗതക്കുരുക്കുണ്ടാവാറുണ്ട്. വ ലിയ വാഹനങ്ങൾ കടന്നു പോകാനും തിരിക്കാനും വലിയ ബു ദ്ധിമുട്ട് നേരിടുന്നുണ്ട്. ഗർത്തമു ള്ള രണ്ട് ഭാഗത്തും ഹൈവേ നി ർമാണം നടക്കുന്നുമില്ല. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരി ഹാരം കാണണമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

Comments
Post a Comment