ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്; ചക്കിട്ടപാറയിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കൃഷി നാ ശം വരുത്തുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതി ന് അംഗീകാരമുള്ള എം പാനൽ ഷൂട്ടർ കുരിശുംമൂട്ടിൽ കെ.ടി. എബ്രഹാം (ബേബി) പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിൻ്റെയും പെരുവണ്ണാമൂഴി വനപാലകരുടെ നിർദ്ദേശത്തിൻ്റെയും അടിസ്ഥാനത്തിൽ ഇ ന്നലെ ഉച്ചയോടെ വാർഡ് പത്തിൽ പെട്ട മൂലയിൽ കൃഷിയിടത്തിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു.
പെരുവണ്ണാമൂഴി റെയി ഞ്ച് ഓഫീസർ എ.സി. സു രേന്ദ്രൻ നൽകിയ കത്തിൻ്റെ ഉത്തരവ് സെ ക്രട്ടറി നൽകിയത്. വനപാലകരായ എസ്.എ എൻ. രാജേഷ്, എൻ. ബിജോ വൈ, കെ. ബാലൻ, ഡ്രൈവർ പ്രകാശൻ എന്നിവർ കാട്ടുപന്നിയെ മാനദണ്ഡങ്ങളാക്കി സംസ്‌കരിച്ചു.
പഞ്ചായത്ത് മേഖലയിൽ പെട്ട മൂന്നു ഷൂട്ടിംഗ്. കഴിഞ്ഞ ഒന്നിന് പഞ്ചാ യത്ത് സെക്രട്ടറി ഐ.പി. സ ജിത് കുമാർ കാട്ടുപന്നിക ളെ വെടി വച്ചു കൊല്ലാൻ അനുവാദം നൽകി ഉത്തര വിറച്ചത്. സംസ്ഥാനത്തെ പഞ്ചായത്ത് പ്രസിഡൻ്റ്മാർക്ക് നൽകിയിട്ടുള്ള ഈ അധികാരം പ്രത്യേക സാഹചര്യത്തിലാണ് ചക്കിട്ടപാറയിൽ പ്രസിഡൻ്റിൽ നിന്ന് മാ റ്റി ഏഴ് മാസം മുമ്പ് സെക്രട്ടറിക്ക് നൽകിയത്.
കേരളത്തിൽ ഒരു പഞ്ചായത്ത് സെക്രട്ടറിക്ക് ആ നുവദിച്ച ഹോണററി ലൈഫ് വാർഡൻ്റെ അധികാരത്തിൽ കാട്ടുപന്നിയെ വെ ടിവച്ചു കൊന്നത് ചക്കിട്ടപാ റ പഞ്ചായത്തിലാണ്

Comments
Post a Comment