വയോധികനെ വീടിനു സമീപത്തെ പുഴക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തി

 


മലപ്പുറം:  വയോധികൻ വീടിനു സമീപത്തെ പുഴക്കരയിൽ മരിച്ചനിലയിൽ. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധൻ നായരെ(85) യാണ് മരിച്ചത് .

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കോട്ടപ്പുഴയുടെ തീരത്ത് നായരെ സമീപവാസികൾ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടനെ തന്നെ വേലായുധനെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം.

പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം നിലമ്പൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ചന്ദ്രവതി. മക്കൾ: സുരേഷ് ബാബു, രത്നാവതി: മരുമക്കൾ: ഉണ്ണി, ഷൈനി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി