ചക്കിട്ടപാറ യുഡിഎഫ് തർക്കം തീർന്നില്ല; സ്ഥാനാർത്ഥി പട്ടിക വൈകുന്നു
ചക്കിട്ടപാറ : തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി നിർണയ ചർച്ചയുടെ ഭാഗമായി കോൺഗ്രസ് ഘടക കക്ഷികളുമായി ചർച്ച തീരുമാനമാകാത്തതിനാൽ സ്‌ഥാനാർഥി നിർണയം വൈകുന്നു.
നിലവിൽ 13 ാം വാർഡിൽ മെംബറുള്ള മുസ്ലിം ലീഗിൻ്റെ സീറ്റ് ഉഭയകക്ഷി ചർച്ച നടത്താതെ യുഡിഎഫ് സംസ്ഥാന കമ്മിറ്റി സർക്കുലറിനു വിരുദ്ധമായി കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചെന്നു ലീഗ് ആരോപിക്കുന്നു. 10, 15 വാർഡുകൾ നൽ കാമെന്ന് കോൺഗ്രസ് അറിയി ച്ചെങ്കിലും ലീഗ് ഏറ്റെടുക്കാൻ തയാറായിട്ടില്ല. സിറ്റിങ് വാർഡ് ലഭിച്ചില്ലെങ്കിൽ കൂടുതൽ ജയ സാധ്യതയുള്ള സീറ്റ് നൽകണ മെന്നാണ് ലീഗിന്റെ ആവശ്യം. കോൺഗ്രസ് സീറ്റ് അനുവദിച്ചി ല്ലെങ്കിൽ വിവിധ വാർഡുകളിൽ സ്വതന്ത്രരായി മത്സരിക്കുന്നത് ലീഗ് ആലോചിക്കുന്നതായി സൂചനയുണ്ട്.
കേരള കോൺഗ്രസുമായുള്ള ചർച്ചയും വഴിമുട്ടി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളുമായി ഉണ്ടാക്കിയ കരാറിൽ 2025 ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെടുന്ന സീറ്റ് നൽകുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ കേരള കോൺഗ്രസിന് ജയസാധ്യത കുറഞ്ഞ ഒന്നാം വാർഡ് നൽകാമെന്നാണ് ഇപ്പോൾ കോൺഗ്രസ് മണ്ഡലം നേതൃത്വം പറയുന്നതെന്ന് കേരള കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഒരാഴ്ച യായി ഈ വിഷയത്തിൽ ചർച്ച തുടരുകയാണ്. കേരള കോൺ ഗ്രസ് (ജേക്കബ്) പാർട്ടിയും 13 ാം വാർഡിൽ സീറ്റിനായി ആവ ശ്യപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥി കൾ മത്സരിക്കുന്ന വാർഡുക ളിൽ സ്ഥാനാർഥി നിർണയം അവസാനഘട്ടത്തിലാണ്. ചെമ്പനോടയിലെ 2 വാർഡുക ളിൽ ഇന്ന് സ്ഥാനാർഥിയെ കണ്ടെത്തിയാൽ കോൺഗ്രസ് പട്ടിക പൂർണമാകും.

Comments
Post a Comment