നരിനടയ്ക്ക് നോവായി കാരിമറ്റത്തിൽ അച്ചന്റെ വേർപാട്

 




കൂരാച്ചുണ്ട് : മലയോര കുടിയേറ്റ ഗ്രാമമായ കുളത്തുവയൽ നരിനട ഗ്രാമത്തിൽ കർഷക  പുത്രനായി ജനിച്ചു വളർന്നു സഭയുടെ പ്രധാന സ്ഥാനത്ത് എത്തിയ തലശ്ശേരി അതിരൂപത വൈദികനായ ഫാ.മൈക്കിൾ കാരിമറ്റത്തിന്റെ വേർപാട് കുളത്തുവയൽ നരിനട ഗ്രാമത്തിനു വേദനയായി മാറി. 1942 ഓഗസ്റ്റ‌് 11ന് ജനിച്ച വൈദികൻ 1968ൽ വത്തിക്കാ നിൽ വച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്.

ഗ്രാമത്തിൽ ഒട്ടേറെ പ്രതികുല സാഹചര്യങ്ങളെ അതിജീവിച്ച് ജനിച്ചുവളർന്നു ബൈബിൾ പണ്ഡിതൻ, ഗ്രന്ഥകാരൻ, മേജർ സെമിനാരി പ്രഫസർ എന്നീ നി ലകളിൽ കത്തോലിക്കാ സഭയുടെ പ്രധാന പദ വി വഹിച്ച അപൂർവം വൈദികരിൽ ഒരാളായിരുന്നു ഇദ്ദേഹം. സിറോ മലബാർ സഭ സിനഡ് മൽ പാൻ പദവി  നൽകി ഈ വൈദികനെ ആദരിച്ചിരുന്നു.

പിഒസി ബൈബിളിന്റെ മുഖ്യ എഡിറ്റർമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. രണ്ടായിരത്തിലേറെ ടെലിവിഷൻ ബൈബിൾ പ്രഭാഷ ണങ്ങൾ നടത്തിയിട്ടുണ്ട്. 50 ബൈബിൾ കോമിക് പുസ്തക ങ്ങളുടെ ശേഖരണവും ഇദ്ദേഹ ത്തിന് ഉണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി