തർക്കം തീർന്നു; ചക്കിട്ടപാറയിൽ യുഡിഎഫ് പ്രഖ്യാപനം നാളെ
ചക്കിട്ടപാറ : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർ ച്ചയെ തുടർന്ന് കോൺഗ്രസ്, മു സ്ലിം ലീഗ്, കേരള കോൺഗ്ര സ് തർക്കത്തിന് പരിഹാരമായി. പഞ്ചായത്തിലെ 16 വാർഡുക ളിൽ 15 സീറ്റുകളിൽ കോൺഗ്രസും ഒരു വാർഡിൽ മുസ്ലിം ലീ ഗും മത്സരിക്കും.
മുസ്ലിം ലീഗിന് 10 ാം വാർഡ് നൽകും. കോൺഗ്രസ് സ്ഥാ നാർഥി നിർണയത്തെച്ചൊല്ലി ചെമ്പനോട 2, 3, വാർഡുകളി ലെ തർക്കവും പരിഹരിച്ചു. 2-ാം വാർഡിൽ ജിൻസി ജോസഫും 3 ാം വാർഡിൽ ജിനീഷ് കല്ലുംപുറത്തും മത്സരിക്കാൻ തീരുമാനിച്ചു.
ചക്കിട്ടപാറ പഞ്ചായത്തിലെ 2 ബ്ലോക്ക് ഡിവിഷനുകൾ ഘടക കക്ഷികൾക്ക് നൽകിയാണ് പ്രശ്നത്തിന് പരിഹാരം കണ്ട ത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായ ത്ത് എസ്‌സി സംവരണമായ ചക്കിട്ടപാറ ഡിവിഷനിൽ മുസ് ലിം ലീഗ് പ്രതിനിധി ജനവിധി തേടും. വനിത സംവരണമായ മു തുകാട് ഡിവിഷനിൽ കേരള കോൺഗ്രസ് പാർട്ടി പ്രതിനിധി മത്സരിക്കും.
പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർഥികളെയും നാളെ പ്രഖ്യാപിക്കും. രണ്ട് ദിവസത്തിനകം പഞ്ചായത്ത്‌തല കൺവൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂ പീകരണവും നടക്കും.
കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി 9,11 വാർഡുകളി ലൊന്നിൽ മത്സരിക്കാൻ തീരുമാ നിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കിയാണ് മത്സരിക്കു ന്നത്

Comments
Post a Comment